തിരുനക്കരയിൽ ഇന്ന് ആഹ്ലാദപ്പൂരം

ഭഗവാന്റെ തിടമ്പേറ്റി തിരുനക്കര ശിവൻ

kottayam-thirunakkara-mahadeva-temple-pooram-festival content-mm-mo-web-stories content-mm-mo-web-stories-local-features-2022 558iefm880ssndl7bkin4rokur content-mm-mo-web-stories-local-features 5o8ge1gcej7cneuh30clepds23

തിരുനക്കരയിലെ ഉത്സവചൂടിലേക്ക് ഇന്ന് പൂരം പെയ്തിറങ്ങും.

ആനപ്രേമികൾക്കും മേള പ്രേമികൾക്കും കണ്ണും കാതും മനസ്സും നിറയ്ക്കുന്ന ഗജരാജ സംഗമവും മേളവും അരങ്ങേറും.

വിപുലമായ ഒരുക്കങ്ങളാണ് തിരുനക്കര ക്ഷേത്രോപദേശക സമിതിയും പൊലീസും ഒരുക്കിയിട്ടുള്ളത്.

10 നു വിവിധ ക്ഷേത്രങ്ങളിൽ നിന്നു ചെറുപൂരങ്ങൾ ക്ഷേത്രത്തിൽ എത്തുന്നതോടെ പൂരത്തിനു തുടക്കമാകും.

വൈകിട്ട് നാലിനാണ് ആനകൾ ഇറങ്ങുന്നത്. തുടർന്നാണ് സ്പെഷൽ പഞ്ചാരിമേളം.

വലിയ വിളക്കിനു മുന്നോടിയായി ക്ഷേത്ര മതിൽകെട്ടിനു പുറത്ത് പടിഞ്ഞാറേ ഗോപുരനടയിൽ ഭക്തജനങ്ങൾ ചെറുതും വലുതുമായ ആയിരക്കണക്കിനു നൂറുകണക്കിനു നിലവിളക്കുകളും ചെരാതുകളും തെളിച്ചാണു ദേശവിളക്ക് ഒരുക്കിയത്.

വലിയ വിളക്ക് കണ്ട് തൊഴുന്നതിനും ദേശവിളക്കിനു പങ്കെടുക്കുന്നതിനു ഭക്തജനങ്ങളുടെ വലിയ തിരക്കാണ് ഉണ്ടായത്.

ചിത്രങ്ങൾ പകർത്തിയത് കെവിൻ മാത്യു റോയ്