ഉപകരണത്തിന്റെ പേര് കടുവ മൂളി– കാടിറങ്ങിയ ആനക്കൂട്ടങ്ങളും പന്നികളും ജീവനും കൊണ്ടു പറപറക്കും.

https-www-manoramaonline-com-web-stories-local-features 3qr530lpjnkbf1deshs7jphhvp web-stories 5imslv7b9djt9k56pm1cjjok9g

കാട്ടുമൃഗങ്ങൾ ഇറങ്ങിയെന്ന വിവരം കിട്ടിയാലുടൻ വനപാലകർ ഉപകരണവുമായി സ്ഥലത്തെത്തും. ആംപ്ലിഫയറും മൈക്കും അടങ്ങുന്ന യൂണിറ്റാണ് ഇത്.

മൈക്കിൽ നിന്നു കടുവയുടെയും പെരുന്തേനീച്ചക്കൂട്ടത്തിന്റെയും കൃത്രിമശബ്ദം പുറപ്പെടും, കടുവയുടെ ശബ്ദം പന്നികൾക്കു പേടിയാണത്രെ. പന്നികൾ ജീവനും കൊണ്ടോടും...

സൗരവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊക്കെ കടന്നു കാട്ടിലെ വമ്പന്‍മാരെത്തും. പക്ഷേ ആനകൾക്കു പെരുന്തേനീച്ചകളെ പേടിയാണത്രെ. ശബ്ദം കേട്ടാൽ പമ്പ കടക്കും

കടുവയുടെ ശബ്ദം പന്നികൾക്കും പേടിയാണ്. കാട്ടുമൃഗങ്ങളെ തുരത്താൻ വന്യജീവികളുടെ ശബ്ദം തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്.

യൂണിറ്റ് ആദ്യമായി പ്രവർത്തിപ്പിച്ച സമയത്തു കടുവയുടെയും പുലിയുടെയും മുരളൽ കേട്ടു നാട്ടുകാരും ഭയന്നിരുന്നു.