പത്തനംതിട്ട എംജി സർവകലാശാല കലോത്സവ ചിത്രരചന മത്സര വേദി. വിഷയം– ‘പലായനം’. എത്താൻ 3 മിനിറ്റ് താമസിച്ചതോടെ കോതമംഗലം എൽദോ മാർ ബസേലിയോസ് കോളജ് വിദ്യാർഥിയായ ജിക്കിക്ക് മൽസരിക്കാനായില്ല. പക്ഷേ ജിക്കി, വരാന്തയിലിരുന്നു തന്റെ ചിത്രം പൂർത്തിയാക്കി. ചിത്രത്തിനു കണ്ടവരുടെയൊക്കെ മനസ്സിൽ ഒന്നാം സ്ഥാനം ലഭിച്ചു. ചിത്രം: മനോരമ

content-mm-mo-web-stories content-mm-mo-web-stories-local-features-2022 52vokaf9t4vfud1keiuegabnmh content-mm-mo-web-stories-local-features mgu-fest-pathanamthitta 58g1le7a7jbdqrnfsng50h7rmi

ഒറ്റയാനായി വരവ്, പട്ടം വാങ്ങി മടക്കം– പൗരസ്ത്യ സുഷിരവാദ്യ മത്സര വേദിയിലെത്തിയപ്പോൾ മിക്കവരും മത്സരിച്ചത് ഓടക്കുഴൽ വാദ്യത്തിൽ. പ്രതീക്ഷ മങ്ങിയതോടെ മത്സരം കഴിഞ്ഞയുടനെ വേദി വിട്ടു. ഒടുവിൽ ഫലം വന്നപ്പോൾ ഒന്നാം സ്ഥാനം. ചിത്രം: നിഖിൽരാജ് ∙ മനോരമ

‘പൂങ്കാറ്റേ, മെല്ലെ ചൊല്ലാമോ...’’ എന്ന സിനിമാ ഗാനം പാടി ഉണ്ണി മുകുന്ദൻ എംജി കലോൽസവ വേദിയെ ഇളക്കിമറിച്ചു, പിന്നാലെ ഉദ്ഘാടന വേദിയിൽ നിന്ന് സംഗീതജ്‍ഞൻ സ്‌റ്റീഫൻ ദേവസി ഗാനമാലപിച്ച് സദസിലേക്കിറങ്ങി. കുട്ടികൾ കൂടെ പാടിയതോടെ ആഹ്ലാദാവേശം അണപൊട്ടി... ചിത്രം: നിഖിൽരാജ് ∙ മനോരമ

എംജി സർവകലാശാല കലോത്സവത്തിൽ കാണികൾക്ക് കണ്ണിനു ഉത്സവമായി മനോഹരമായ നൃത്തച്ചുവടുകൾ. ചിത്രം : നിഖിൽരാജ് ∙ മനോരമ

എംജി സർവകലാശാല കലോത്സവം നടക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ നൃത്ത വേദികളിൽ വിസ്മയം തീർത്ത് മത്സരാർഥികൾ. ചിത്രം : നിഖിൽരാജ് ∙ മനോരമ

നൃത്തച്ചുവടുകൾ കണ്ണിനിമ്പം പകർന്നപ്പോൾ, എംജി സർവകലാശാല കലോത്സവം നടക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ നൃത്ത വേദിയിലെ കാഴ്ച .ചിത്രം : നിഖിൽരാജ് ∙ മനോരമ

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ നൃത്ത വേദിയിലെ കാഴ്ച .ചിത്രം : നിഖിൽരാജ് ∙ മനോരമ