കിളി, കളി, കുളി

എറണാകുളം കളമശേരി എച്ച്എംടിക്കു സമീപം ഒരു ചെറുവനമുണ്ട്. വനത്തിൽ ഒരു കുളവും. പക്ഷികളില്‍ ഏറ്റവും അഴകുള്ള നാകമോഹന്‍ ഇവിടെ കുളിക്കാന്‍ എത്തും.

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-local-features 68nd0a3l61j036n5t5dt4jb4it bathing-of-birds 2tts46h67tgvqale094qt2c74l https-www-manoramaonline-com-web-stories-local-features-2022

വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫർമാരുടെ ഇഷ്ടസ്ഥലമാണ് കളമശേരി വനം. നാകമോഹന്റെ കുളിസീൻ ഒന്നൊന്നര കാഴ്ചയാണ്.

കാട്ടില്‍നിന്നു പറന്ന് കുളത്തിനരികിലെ മരച്ചില്ലയില്‍ വന്ന് ആദ്യമൊന്നിരിക്കും, ചുറ്റുമൊന്നു കണ്ണോടിക്കും. പിന്നെ വെടിയുണ്ട കണക്കെ വെള്ളത്തിലേക്കു കൂപ്പുകുത്തും!. പിന്നെ വീണ്ടും കാട്ടിലേക്ക്.

നാകമോഹന്‍ (ഇന്ത്യന്‍ പാരഡൈസ് ഫ്ലൈക്യാച്ചര്‍) അഥവാ സ്വര്‍ഗവാതില്‍ പക്ഷി. ദേശാടകരായ പാറ്റപിടിയന്‍ പക്ഷിയാണിത്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ മാസം വരെ നമ്മുടെ നാട്ടില്‍ ഇവയുണ്ടാവും.

കാടുകളിലും മരങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളിലും നാകമോഹനെ കാണാം. ഇവയുടെ ആണ്‍പക്ഷിയെയും പെണ്‍പക്ഷിയെയും പൂര്‍ണ വളര്‍ച്ചയെത്താത്ത ആണ്‍പക്ഷിയെയും പെട്ടെന്നു തിരിച്ചറിയാം