പീഡാനുഭവ വാരാചരണത്തിനു തുടക്കംകുറിച്ചു ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന തിരുനാൾ ആഘോഷിച്ചു. തിരുനാൾ ചടങ്ങുകളിൽ വിശ്വാസ സമൂഹം ഓന്നാകെ പങ്കെടുത്തു.

6lt9t5uefo0otm46kpmd0i0ulg https-www-manoramaonline-com-web-stories-local-features web-stories 1vr2mdm3e7qhsbgc5bddso87hl

ഓശാന ഞായറിനോടനുബന്ധിച്ച് കണ്ണൂർ ബർണശ്ശേരിയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ കോൺഗ്രസ് നേതാവ് കെ.വി.തോമസ് പങ്കെടുക്കാനെത്തിയപ്പോൾ.

ഓശാന തിരുനാൾ ദിനത്തിൽ പള്ളിയിൽ നിന്നും സ്വീകരിച്ച കുരുത്തോല കുരിശു രൂപത്തിലാക്കി വാഹനത്തിൽ തൂക്കിയിട്ടിരിക്കുന്ന ഓം ലോക്കറ്റിൽ കൊളുത്തിയിട്ടിരിക്കുന്നു. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

കാസർകോട് വ്യാകുലമാതാ ദേവാലയത്തിലെ ഓശാന ശുശ്രൂഷകൾക്കു ശേഷം കുരുത്തോലയുമായി മടങ്ങുന്ന ഇരട്ട സഹോദരിമാർ.

ഓശാനത്തിരുനാൾ ദിനത്തിൽ ആലപ്പുഴ പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ.

ഓശാന ഞായർ ശുശ്രൂഷകൾക്കു ശേഷം കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ നിന്ന് കൊച്ചുമകളോടൊപ്പം മടങ്ങുന്ന വിശ്വാസി. ചിത്രം: വിഷ്ണു സനൽ ∙ മനോരമ

ഓശാനപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി സെന്റ് തോമസ് ക്നാനായ വലിയപള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ