കല്ലുകടിയല്ല കർഷകനു നെല്ല്

വെള്ളം കയറിയ പാടത്ത് കൊയ്ത്തു യന്ത്രമിറക്കാൻ കഴിയുന്നില്ല. പക്ഷേ നെല്ലിനെ വെള്ളത്തിൽ കളയാൻ കർഷകർ തയാറുമല്ല

content-mm-mo-web-stories content-mm-mo-web-stories-local-features-2022 pathanamthitta-peringara-panakery-paddyfield1 50tgs3t8oiro94bc8bs7iel8bl content-mm-mo-web-stories-local-features 1it62h9q1k7bahj07r98sm3g2s

ബാക്കിയുള്ളതെങ്കിലും വിളവെടുക്കാൻ ചെലവ് ചെറുതല്ല. നഷ്ടത്തിന്റെ കഷ്ടകാലത്ത് സർക്കാരും ഇൻഷുറൻസ് പദ്ധതികളും തുണയില്ല. ഒടുവിൽ വരമ്പിൽ തന്നെ ജീവിതങ്ങൾ കരിഞ്ഞു തുടങ്ങിയിരിക്കുന്നു.

അതിഥി തൊഴിലാളികളെ കൂലിക്കു നിർത്തി വെള്ളത്തിൽ നിന്ന് നെല്ല് കൊയ്തെടുക്കുകയാണ്. കൂലിചെലവ് നോക്കുമ്പോൾ ഒട്ടും ലാഭമല്ലെങ്കിലും നെല്ല് വെള്ളത്തിൽ കളയാൻ കർഷകൻ തയാറല്ല.

സർക്കാർ സഹായം കതിരിൽ വളം വയ്ക്കുന്നതാകരുത്. കൃഷിക്കും സർക്കാർ ഇടപെടലിനും വേണമൊരു കലണ്ടർ. ഇത് കർഷകരുടെ ആവശ്യമാണ്.

എന്തു ചെയ്യണമെന്നറിയില്ല, ആരോടു പരാതി പറയണമെന്നും. ചെല്ലമ്മയ്ക്ക് ആകെ അറിയാവുന്നതു പാടം മുങ്ങിയാലും നെല്ലുപോയാലും കൃഷിക്കാർക്കുമാത്രമാണു നഷ്ടം എന്നാണ്.

കടംവാങ്ങി കൃഷിയിറക്കുക... വീണ്ടും കടം വാങ്ങുക.. ആറു മാസത്തെ കൃഷിയിലൂന്നിയാണ് അപ്പർ കുട്ടനാടിന്റെ സാമ്പത്തിക താളം. അതു തെറ്റിയാൽ....