കായലിൽ നിന്നു കിട്ടിയ നായകൻ

https-www-manoramaonline-com-web-stories-local-features 39ed95fv947cu9non4opns51pu web-stories bn63e0m2n94loghrncqf38ijl

വാസവൻ എന്ന ഗ്രാമീണനെ ജയരാജ് സിനിമയിലെടുത്ത കഥ

കായൽ യാത്രയ്ക്കിടെയാണു വാസവനെ കണ്ടുമുട്ടിയത്. ‍ജയരാജും സംഘവും സഞ്ചരിച്ച ബോട്ടിനെതിരെ വള്ളവും തുഴഞ്ഞെത്തിയ വാസവന്റെ വേഷവും പ്രകൃതവും അവർക്കു നന്നേ പിടിച്ചു

വള്ളം ബോട്ടിന്റെ അടുത്തെത്തിയപ്പോൾ ജയരാജ് ചോദിച്ചു: ‘സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ?’പണം കിട്ടിയാൽ എന്തും ചെയ്യുമെന്നായിരുന്നു മറുപടി

കൊമ്പൻമീശ, കഴുത്തിൽ മാല, തോളിൽ തോർത്ത്– ഈ നാടൻ വേഷത്തിൽ അധികം മാറ്റം വരുത്താതെ വാസവൻ സിനിമയിലേക്കു പ്രവേശിച്ചു

ഒറ്റാലിന് അവാർഡ് ലഭിച്ചപ്പോൾ ജയരാജ് വാസവനു കൊടുത്ത സമ്മാനം മീൻ പിടിക്കാനൊരു വള്ളമാണ്. വള്ളത്തിന് ഒറ്റാൽ എന്നു പേരിടുകയും ചെയ്തു. അങ്ങനെ ജൂറി പ്രത്യേക പരാമർശം വരെ നേടിയ വാസവന് അന്ത്യാഞ്ജലികൾ...