പിടിമുറുക്കി മാഫിയകൾ: ഒഴുകിയെത്തുന്ന കഞ്ചാവും രാസ ലഹരിയും

https-www-manoramaonline-com-web-stories-local-features 6mccjcus304oi4vu5njf8be42s web-stories 3h551mg7qu9qva0lq8aq7vvtuh

കഞ്ചാവിനു പുറമേ ഒരു കാലത്ത് കേട്ടുകേൾവി മാത്രമായിരുന്ന രാസലഹരിയായ എംഎഡിഎംഎയും നാട്ടിൽ സുലഭമായിത്തുടങ്ങി. യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് രാസലഹരി എത്തുന്നത്.

സിന്തറ്റിക് ലഹരി മരുന്നുകൾ പ്രധാനമായും ബെംഗളൂരുവിൽ നിന്ന് കുറിയർ വഴിയാണ് എത്തുന്നത്.

പൊലീസും എക്സൈസും ആർപിഎഫുമെല്ലാം പരിശോധനകളിലൂടെ ഇവ പിടികൂടുന്നുണ്ടെങ്കിലും ഇവിടെ എത്തുന്നതിൽ ചെറിയൊരു ശതമാനം മാത്രമാണിത്.

യുവാക്കളെ സൗഹൃദത്തിലാക്കി തുടക്കത്തിൽ സൗജന്യമായും പിന്നീട് വില കുറച്ചും നൽകുകയാണു ചെയ്യുന്നത്. പിന്നീട് ഇവർ ആവശ്യക്കാരായി മാറുന്നതോടെ വൻ വിലയ്ക്കാകും രാസലഹരി നൽകുക.

കഞ്ചാവ് കൃഷിയെന്നാൽ കൊടും കാട്ടിലെന്ന് വിചാരിക്കേണ്ട. നിരവധി സ്ഥലങ്ങളിൽ പാതയോരങ്ങളിലും വീടുകളിലെ പൂന്തോട്ടങ്ങളിലും കഞ്ചാവ് ചെടി പിടികൂടിയിട്ടുണ്ട്.

ഒറ്റനോട്ടത്തിൽ കാട്ടുചെടിയാണെന്ന് തോന്നുമെങ്കിലും പരിചയമുള്ളവർക്ക് കഞ്ചാവ് തിരിച്ചറിയാൻ കാര്യമായ ബുദ്ധിമുട്ടുണ്ടാവില്ല.

പൊലീസിന്റെ കൃത്യമായ ഇടപെടൽ ഉണ്ടായാൽ ലഹരിക്കടത്ത് നിയന്ത്രിക്കാം. നർകോട്ടിക് വിഭാഗം ഡോഗുകളായ ലെയ്ക്കയും ബ്രൂസും ഇതുവരെ കണ്ടെത്തിയത് 40 കഞ്ചാവ് കേസുകളാണ്.

ലഹരി വിൽപന നടത്തുന്നവരെപ്പറ്റിയുള്ള വിവരങ്ങൾ നർകോട്ടിക് സെല്ലിൽ നേരിട്ട് അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും.... യോദ്ധാവ് ആപ്പ് –9995966666

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html