സ്പാം മെയിലുകൾ ഇൻബോക്സിൽ വന്നിട്ടില്ലാത്ത ആരും ഇന്നു ഭൂമുഖത്തുണ്ടാവില്ല. നിരവധിപ്പേരുടെ അനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും വീണ്ടും വീണ്ടും കെണിയിൽപോയി വീഴുകയാണ് മലയാളികൾ.
1 കോടിയുടെ സമ്മാനം എയർപോർട്ടിൽ കുടുങ്ങിയെന്നു പറഞ്ഞു ആലപ്പുഴ സ്വദേശിനിയിൽനിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ യുവാവ് അറസ്റ്റിലായത് ബാങ്ക് മാനേജർക്ക് തോന്നിയ സംശയത്താലാണ്.
ഡിജിപിയെന്ന വ്യാജേന വാട്സാപ് അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് മലയാളികളിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഡൽഹിയിൽ കുടുങ്ങിയതുംനൈജീരിയൻ സ്വദേശിയായ യുവാവാണ്.
ബാങ്കുകളുടെയും മറ്റും വ്യാജ ടോൾ ഫ്രീ നമ്പർ നിര്‍മിച്ച് ഈ നമ്പറുകള്‍ വിവിധ സൈറ്റുകളില്‍ പോസ്റ്റു ചെയ്യും, വിളിച്ചാൽ പണം പോകുമെന്നുറപ്പ്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ടോള്‍ ഫ്രീ നമ്പറിൽ മാത്രം ബന്ധപ്പെടുക.
വൈദ്യുതി ബില്ലടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുമെന്ന് അറിയിച്ച് ഫോണിലേയ്ക്കു വന്ന എസ്എംഎസ് വിശ്വസിച്ച കൊച്ചി സ്വദേശിനിക്കു നഷ്ടമായത് 49,000 രൂപയാണ്.
കെഎസ്ഇബി ഔദ്യോഗിക സന്ദേശങ്ങളിൽകൺസ്യൂമർ നമ്പർ, തുക, സെക്‌ഷന്റെ പേര് എന്നിവ ഉണ്ടാകും. സംശയം തോന്നുകയാണെങ്കിൽ... 1912 ൽ വിളിച്ചോ വാട്‌സാപ് സന്ദേശം(9496001912)അയച്ചോ പരിഹാരം തേടണം.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്പരാതി അറിയിക്കാനുള്ള കോൾ സെന്റർ നമ്പർ–155260 എന്നതാണ്, . ലഭിക്കുന്ന പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ബാങ്ക് അധികാരികളെ അറിയിച്ച്, പണം കൈമാറ്റം തടയാനാകും.