ആകാശ കാഴ്ച കണ്ട് ആനവണ്ടി യാത്ര...

https-www-manoramaonline-com-web-stories-local-features 38lu4ggflnc7h1hjcsqegmogcb web-stories 7mnftq9lcm388qb4j4oe42dcrh

കെഎസ്ആർടിസി ഡബിൾ ഡക്കർ സിറ്റി റൈഡ് ഓപ്പൺ ഡെക്ക് ബസിൽ ഇനി തിരുവനന്തപുരം നഗരം മുഴുവൻ ചുറ്റിക്കാണാം.

വൻ നഗരങ്ങളിലും വിദേശത്തും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ ആദ്യം.

പുതുമകൾ തേടുന്ന സഞ്ചാരികൾക്ക് നവ്യാനുഭവമാണ് ഈ യാത്ര.

വൈകുന്നേരം അഞ്ചു മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും രാവിലെ ഒമ്പത് മുതല്‍ നാലുവരെ നീണ്ടുനില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് ഇപ്പോഴുള്ളത്.

ടിക്കറ്റ്‌ നിരക്ക് 250 രൂപ. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെൽക്കം ഡ്രിങ്ക്, സ്നാക്സ് എന്നിവയുമുണ്ട്.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html