തമിഴ് സിനിമയ്ക്കു സെറ്റൊരുക്കിയതു പോലെ, കമ്പത്തെ ആഴ്ചച്ചന്തയിലെ കാഴ്ചകൾ

https-www-manoramaonline-com-web-stories-local-features 2vo3f02asbbibnu42dopophgrk web-stories 78s68059fajs5esu4qact4782f

കറുത്ത വലിയ സ്പീക്കറുകളിൽ കെട്ടുപൊട്ടാതെ പെട്ടിപ്പാട്ടുകൾകൂട്ടിവച്ച്, അലങ്കാരത്തിനു കരിമ്പും വാഴയും ചാരിനിർത്തി, മുല്ലയും ജമന്തിയും കെട്ടിവച്ച വലിയ കവാടമാണ് കമ്പത്തെ ആഴ്ചച്ചന്തയിലേക്കു നമ്മളെ സ്വാഗതം ചെയ്യുക.

ഉപ്പുതൊട്ടു കർപ്പൂരം വരെയും മൊട്ടുസൂചി മുതൽ മാട്ടുക്കുട്ടി വരെയും ആഴ്ചയിലൊരിക്കൽ ഒന്നിച്ചു വാങ്ങാവുന്ന ഇത്തരം ചന്തകൾ നമ്മുടെ നാട്ടിൽ അപൂർവമാണ്.

ഓഫറും കൂപ്പണും ഇല്ല,എല്ലാം ന്യായവിലൈ

ഒരു കിലോ കാരറ്റ് 5 രൂപ, സവാള– 8 രൂപ, പച്ചമുളക്–60 രൂപ, വെളുത്തുള്ളി – 65, വാഴച്ചുണ്ട് ഒന്നിന് 10 രൂപ!!!

ഒന്നരയേക്കറിലെ മെഗാമാൾ

കൊച്ചിയിലെ ഏതെങ്കിലുമൊരു ഹൈപ്പർമാർക്കറ്റിലെത്തിയ പ്രതീതിയാണു ചൊവ്വാഴ്ച കമ്പത്തെത്തിയാൽ.

മധുര പലഹാരങ്ങളും പച്ചക്കറിയും മുതൽ തുണിത്തരങ്ങളും ആടുമാടുകളെയും വരെ ലഭിക്കും കമ്പത്ത്

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html