'ഫിലോബിബ്ലിക്ക' പ്രദര്‍ശനം

content-mm-mo-web-stories content-mm-mo-web-stories-local-features-2022 4gvkq3d7dfiba30in5kd02mlnm content-mm-mo-web-stories-local-features 3fgm0f7lop02bdcm5d1ad6o0c5 pathanamthitta-bible-exhibition

സിനായിലെ ഇല അടയാളമുള്ള പാറ, വിവിധ സഭകളിലെ കുരിശുകള്‍, എഴുപത്തിയഞ്ചിലധികം ഭാഷകളിലെ ബൈബിള്‍

കത്തനാർ യാത്രകൾ എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തിന്റെ യാത്രകളിലെ ശേഖരങ്ങളാണ് ഇവ

ചെങ്ങന്നൂര്‍ ഇടവങ്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് ഫിലോബിബ്ലിക്ക എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.

ബൈബിള്‍ പിരമിഡ്, ലോകത്തിലെ വിവിധ സഭകള്‍ ഉപയോഗിക്കുന്ന കുരിശുകള്‍, സുഗന്ധദ്രവ്യങ്ങള്‍, വിശുദ്ധ നാട്ടിലെ വിവിധ മലകളിലെ കല്ലുകള്‍, ഷെക്കല്‍ നാണയം എന്നിവയും ഉണ്ടായിരുന്നു

സിനായി മലയിലെ ഇല അടയാളമുള്ള പാറ, യോര്‍ദാന്‍, ചെങ്കടല്‍, ഗലീല എന്നിവിടങ്ങളിലെ ജലം, സീനായിലെ നെയ്ത്തു ചിത്രങ്ങള്‍, ചെപ്പേടുകള്‍, പുരാതന നാണയങ്ങള്‍, വിവിധ രാജ്യങ്ങളിലെ ക്രിസ്മസ്, ഈസ്റ്റര്‍ സ്റ്റാമ്പുകള്‍ തുടങ്ങി മുന്നൂറോളം ഇനങ്ങളാണ് ഉണ്ടായിരുന്നത്.