കൊച്ചി മെട്രോയിൽ ആനന്ദയാത്ര; ഒരു ലക്ഷത്തിലേറെ സഞ്ചാരികൾ

https-www-manoramaonline-com-web-stories-local-features 72qms3iafa4t0uqavg0e4apq65 web-stories https-www-manoramaonline-com-web-stories-local-features-2022 43sc344ff4aeaj8pg57t1pjm2q

പിറന്നാൾ ദിനമായ ഇന്നലെ കൊച്ചി മെട്രോയിൽ രാത്രി 8 വരെ യാത്ര ചെയ്തത് 10,1131 പേർ

ഇന്നലെ ടിക്കറ്റ് നിരക്കു കുറച്ചെങ്കിലും കൂടുതൽ ട്രെയിനുകളൊന്നും ഓടിച്ചില്ല

പേട്ട മുതൽ പത്തടിപ്പാലം വരെ 7 മിനിറ്റ് ഇടവേളയിലും പത്തടിപ്പാലം മുതൽ ആലുവ വരെ 20 മിനിറ്റ് ഇടവേളയിലും ട്രെയിൻ ഓടിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പമാണു കെഎംആർഎൽ ജന്മദിനം ആഘോഷിച്ചത്.

മെട്രോ യാത്രയ്ക്ക് ഇവർക്കായി പ്രത്യേക ട്രെയിൻ ഓടിച്ചു. ഓടുന്ന ട്രെയിനിലിരുന്നു പാടിയും നൃത്തം ചെയ്തും മുട്ടം മുതൽ തൈക്കൂടം വരെയും തിരിച്ചും അവർ യാത്ര ചെയ്തു.

കൊച്ചി മെട്രോയുടെ അഞ്ചാം പിറന്നാളിന്റെ ഭാഗമായി ഇടപ്പള്ളി സ്റ്റേഷനിലെ ഗെയിം സോണിൽ നടന്ന തലയിണയടിയിൽ പങ്കെടുക്കുന്നവർ.