കലയുടെ മാസ്മരിക ലോകം

https-www-manoramaonline-com-web-stories-local-features 4difq2l9t6ig8jvkcet0qtsgns 74a7tjsbge3d28nrmejnl6a7hb web-stories https-www-manoramaonline-com-web-stories-local-features-2022

മഴപെയ്തു തണുത്ത കൊച്ചിയെ കലയുടെ കാറ്റും യുവത്വത്തിന്റെ ആഘോഷവും കൊണ്ടു തീ പിടിപ്പിക്കുകയാണു മരട് ഹൈലൈറ്റ് പ്ലാറ്റിനോയിൽ നടക്കുന്ന ഉടോപ്യൻ ഡിസ്ടോപ്യ പ്രദർശനം

ആർട്, സയൻസ്, ടെക്‌നോളജി, ഫാഷൻ, സംഗീതം എന്നിവ ഒന്നുചേർന്ന പ്രദർശനം കലയുടെ അനന്ത സാധ്യതകളിലേക്കും ഭാവിയിലേക്കും വാതിലുകൾ തുറന്നിടുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ, വെർച്വൽ റിയാലിറ്റി തുടങ്ങി ഭാവിയുടെ സാങ്കേതിക വിദ്യകളുമായി കൂട്ടിയിണക്കിയ കലാരൂപങ്ങൾ അടുത്തു കാണാനും അനുഭവിക്കാനും സാധിക്കും.

കല കണ്ടിറങ്ങുന്നവർക്ക് എല്ലാം മറന്ന് ആസ്വദിക്കാൻ സംഗീതത്തിന്റെ സായാഹ്നങ്ങളും ഉണ്ട്

കലാ രംഗത്തെ പുത്തൻ പ്രവണതയായ എൻഎഫ്ടിയുടെ കേരളത്തിലെ ആദ്യ വിപുലമായ പ്രദർശനം ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു.

കൂടാതെ മ്യൂറൽ, ഇന്ററാക്ടീവ് ഇൻസ്റ്റലേഷനുകൾ എന്നിവയുമുണ്ട്. എല്ലാ വൈകുന്നേരങ്ങളിലും സംഗീത പരിപാടിയുണ്ട്.

കുട്ടികൾക്കായി പുത്തൻ സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ആക്ടിവിറ്റി കോർണറും ഒരുക്കിയിരിക്കുന്നു.

കേരള ടൂറിസം, ഐഎംഎ, കെഎസ്‌ഐഡിസി എന്നിവയുടെ പിന്തുണയോടെയാണു പ്രദർശനം

തല കത്തുന്ന ചിന്തയ്ക്കും ഉള്ളു തണുപ്പിക്കുന്ന ആഘോഷത്തിനുമായി ഇവിടേക്കു വരാം. ശനിയാഴ്ച വരെയാണു പ്രദർശനം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html