മാവിന് യാത്രയയപ്പ്, ചുമടുതാങ്ങിക്കു മറ്റൊരിടം!

https-www-manoramaonline-com-web-stories-local-features web-stories https-www-manoramaonline-com-web-stories-local-features-2022 3160lglc6c4ieqob3aaia8ld0 5p5c7qhtiagcnhsc0ce08reetu

കൊല്ലം ദേശീയപാതയിൽ ചെമ്പകമംഗലത്ത് നൂറ്റാണ്ടുകളായി നിന്നിരുന്ന നാട്ടുമാവും രാജഭരണകാലത്തെ ഒരു ചുമടുതാങ്ങിയും ദേശീയപാതാ വികസനത്തിനായി മാറ്റാൻ പോകുകയാണ്.

ഇത്രയും കാലം തണലേകിയ, മാമ്പഴക്കാലത്ത് മധുരമേറും നാട്ടുമാങ്ങകൾ നൽകി നമ്മുടെ വയറു നിറച്ച മുത്തശ്ശി മാവും, സൗഹൃദങ്ങളുടെ കളിചിരികൾക്ക് ഇടം നൽകിയ ചുമടുതാങ്ങി നഷ്ടമാകുന്നതിന്റെ വേദനയുണ്ടായിരുന്നു നാട്ടുകാരിൽ.

എന്തായാലും ഇവ മാറ്റേണ്ടി വരുമെന്ന് ഉറപ്പായപ്പോൾ നാട്ടുകാരുടെ ഉള്ളിലുദിച്ച ആശയമാണ് ഉചിതമായ യാത്രയയപ്പ് നൽകുക എന്നത്.

പിന്നീടുള്ള കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു, മാവിനു യാത്രയയപ്പും ചുമടുതാങ്ങിക്കു മറ്റൊരു സ്ഥലം നൽകി സംരക്ഷിക്കുന്നതിനുമായി ചെമ്പകമംഗലം പൗരസമിതി ഒരുങ്ങി.

നാട്ടുമാവിന് ദിവസങ്ങൾ മാത്രം ആയുസ്സ് ബാക്കി നിൽക്കെ ഓഗസ്റ്റ് 9–ന് യാത്രയയപ്പ് നൽകാൻ തീരുമാനമായി. ഒരു ദിവസം മുഴുവൻ നീളുന്ന പരിപാടിയാണ് സമിതി ആസൂത്രണം ചെയ്തത്.

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/local-features.html