9 കോൺഫറൻസ് ഹാളുകളുമായി ലുലു

33a2a400m8s4agt3t82jholv8c https-www-manoramaonline-com-web-stories-local-features 3fb0sdu4nj4kke4fqe3tn78ipt web-stories https-www-manoramaonline-com-web-stories-local-features-2022

ഒരു ലക്ഷത്തോളം ചതുരശ്ര അടിയിൽ 9 കോൺഫറൻസ് ഹാളുകളുമായി ഹയാത്ത് റീജൻസി ലുലു ഇന്റർനാഷനൽ കൺവൻഷൻ സെന്റർ തുറന്നു.

ഒരേസമയം അയ്യായിരത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണു കൺവൻഷൻ സെന്റർ.

കോൺഫറൻസുകൾ, വിവാഹങ്ങൾ, കൂട്ടായ്മകൾ ഇവയ്ക്കു പ്രത്യേകം സൗകര്യമൊരുക്കാവുന്ന വിധത്തിലാണു പുതുക്കിയ കൺവൻഷൻ സെന്ററിലെ ക്രമീകരണം.

വിഐപി ലോഞ്ച്, വിശിഷ്ടാതിഥികൾക്കുള്ള മജ്‌ലിസ്, 2 പ്രാർഥനാ മുറികൾ, ഗ്രീൻ റൂമുകൾ, ഹെലിപാഡ്, 800 കാർ പാർക്കിങ്, ബാഡ്മിന്റൻ കോർട്ട്, കിഡ്സ് പ്ലേ കോർണർ, ഫിറ്റ്നസ് സെന്റർ, ഔട്ഡോർ സ്വിമ്മിങ് പൂൾ, സ്പാ, ഐലൻഡ് ഗാർഡനുകൾ, വാട്ടർ സൈഡ് ഓർച്ചഡ്, യോഗ ലോൺ, സ്‌പൈസ് ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ എന്നിവയുമുണ്ട്.

പ്രൈം ഓഡിയോ-വിഷ്വൽ സൗകര്യങ്ങളും ഉയർന്ന വേഗമുള്ള ഇന്റർനെറ്റ് സൗകര്യവും ഉറപ്പുവരുത്തുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണു സജ്ജീകരമെന്നു ഹയാത്ത് റീജൻസി തൃശൂർ ജനറൽ മാനേജർ അനീഷ് കുട്ടൻ പറഞ്ഞു.

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html