അഭിമാനം ഇന്ത്യ

https-www-manoramaonline-com-web-stories-local-features 4r8l9jv3jehguimoqkoi8ibnkf web-stories qev66k1c6qgjp5li33rfjgm4r https-www-manoramaonline-com-web-stories-local-features-2022

കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ലോങ്ജംപുതാരം എം. ശ്രീശങ്കറിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ അമ്മ കെ.എസ്. ബിജിമോളുടെ ചുംബനം. അച്ഛനും പരിശീലകനുമായ എസ്. മുരളി, സഹോദരി ശ്രീപാർവതി എന്നിവർ സമീപം. ശ്രീശങ്കറിന്റെ വിളിപ്പേര് ശങ്കുവെന്നാണ്

Image Credit: Josekutty Panackal

ഈ മെഡൽ ഞാൻ കാണിക്കാം: കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഹോക്കി താരം പി.ആർ. ശ്രീജേഷും ലോങ്ജംപുതാരം എം. ശ്രീശങ്കറും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറത്തേക്കു വരുമ്പോൾ ശ്രീജേഷിന്റെ മെഡൽ ഉയർത്തിക്കാണിക്കുന്ന മകൻ ശ്രീഅൻഷ്.

Image Credit: Josekutty Panackal

അഭിമാനം ഇന്ത്യ: കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ലോങ്ജംപുതാരം എം. ശ്രീശങ്കറും ഹോക്കി താരം പി.ആർ. ശ്രീജേഷും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയശേഷം ദേശീയപതാക ഒരുമിച്ചു വീശുന്നു.

Image Credit: Josekutty Panackal

ശ്രീ ബൈ ടൂ: കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഹോക്കി താരം പി.ആർ. ശ്രീജേഷും ലോങ്ജംപുതാരം എം. ശ്രീശങ്കറും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ യാത്രപറയുന്നു.

Image Credit: Josekutty Panackal

മെഡൽ വണ്ടി: കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഹോക്കി താരം പി.ആർ. ശ്രീജേഷിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം വീട്ടിലേക്കു പോകാൻ വാഹനത്തിൽ കയറിയപ്പോൾ

Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html