ദ്വീപ് പഴയ രീതിയിലാക്കാൻ പൊളിക്കൽ

content-mm-mo-web-stories content-mm-mo-web-stories-local-features-2022 2u0cpt6o282c72t8nbcb6g2hap 6457rtiff36dte8kvbbog7lmfl content-mm-mo-web-stories-local-features kapico-resort-demolition

പാണാവള്ളി നെടിയതുരുത്തിൽ തീരപരിപാലന നിയമം ലംഘിച്ചതിനെത്തുടർന്ന് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ട കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി.

54 വില്ലകളുള്ള റിസോർട്ടിൽ കയ്യേറിയ സ്ഥലത്തെ വില്ലയാണ് പൊളിച്ചു തുടങ്ങിയത്.

വില്ലയിലെ ഉപകരണങ്ങൾ നീക്കിയ ശേഷം തൊഴിലാളികളെ ഉപയോഗിച്ചും മണ്ണുമാന്തി ഉപയോഗിച്ചും പൊളിക്കുകയായിരുന്നു.

കെട്ടിടങ്ങൾ പൊളിക്കുന്നതിനായി റിസോർട്ട് അധികൃതർ നൽകിയ ആക്‌ഷൻ പ്ലാൻ പാണാവള്ളി പഞ്ചായത്ത് അംഗീകരിക്കുകയായിരുന്നു.

കെട്ടിട ഭാഗങ്ങൾ പുനരുപയോഗിക്കുന്ന വിധമുള്ള പ്ലാൻ പ്രകാരം റിസോർട്ട് നടത്തിപ്പുകാർ തന്നെയാണ് പൊളിക്കുന്നത്.

35,900 ചതുരശ്രയടി കെട്ടിടമാണ് പൊളിക്കുന്നത്. കെട്ടിടങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി 320 കോടിയിലേറെ രൂപയാണ് വേമ്പനാട്ട് കായലിലെ ദ്വീപിൽ മുടക്കിയത്