‘വല്യന്നം വന്നിതാ, തെയ്കത്തിന്തക’

https-www-manoramaonline-com-web-stories-local-features 5q6t3tdsko7cogb242qkcujt2a web-stories https-www-manoramaonline-com-web-stories-local-features-2022 2toghse4omo0on9u4mtecsqv6i

‘വല്യന്നം വന്നിതാ, തെയ്കത്തിന്തക’ എന്ന വായ്ത്താരിയുടെ മുഴക്കത്തിൽ, പ്രകൃതിയും മനുഷ്യനും ഒന്നായ രാവിൽ,‍ വല്യന്നം അഴകിന്റെ തൂവൽ വിരിച്ച് എഴുന്നള്ളി.

Image Credit: Atlee Fernandez

ചൂട്ടുവെളിച്ചം തീർത്ത പ്രഭയിൽ ആൽത്തറയിൽ നിന്നു ക്ഷേത്രസന്നിധിയിലേക്ക് അന്നങ്ങൾ ഒന്നൊന്നായി എത്തി

Image Credit: Atlee Fernandez

ദേവസ്വം പ്രസിഡന്റ് സി.കരുണാകരക്കൈമൾ, ചേരമൻ പെരുമാൾ സ്മാരകത്തിലെത്തി അനുജ്ഞ വാങ്ങിയതോടെ പൂരം പടയണി ചടങ്ങുകൾ ആരംഭിച്ചു

Image Credit: Atlee Fernandez

തോത്താകളിക്കു ശേഷം 91 പുത്തനന്നങ്ങളുടെ തിരുനടസമർപ്പണം നടന്നു. ചൂട്ടുവെളിച്ചത്തിന്റെ അകമ്പടിയോടെ പതിനൊന്നേകാൽ കോൽ ഉയരമുള്ള വല്യന്നവും അഞ്ചേകാൽ കോൽ ഉയരമുള്ള 2 ചെറിയ അന്നങ്ങളും ആൽത്തറയിൽ നിന്ന് ക്ഷേത്രസന്നിധിയിലേക്ക് വന്നതോടെ ആവേശം ഉച്ചസ്ഥായിയിലായി.

Image Credit: Atlee Fernandez

നീലംപേരൂർ നീലകണ്ഠൻ എന്നു വിളിക്കുന്ന പൊയ്യാന, മാർക്കണ്ഡേയ മുനിയുമായി ബന്ധപ്പെട്ട കോലം, അർധനാരീശ്വര രൂപം‍ എന്നീ പുതിയ കോലങ്ങൾ എത്തി.

Image Credit: Atlee Fernandez

ഓണപ്പിറ്റേന്ന് അവിട്ടം നാളിൽ ചൂട്ടുവച്ച് ആരംഭിച്ച നീലംപേരൂർ പൂരം പടയണിക്കു പള്ളി ഭഗവതി ക്ഷേത്രസന്നിധിയിൽ അനുഗൃഹീത പരിസമാപ്തി.

Image Credit: Atlee Fernandez
Web Stories

For More Webstories Visit:

manoramaonline.com/web-stories/local-features.html