നിരാഹാരത്തിലും തളരാത്ത വീര്യം: കരുത്തായി ദയാബായി

2sipecf666hp84dpsojqk8ib06 content-mm-mo-web-stories content-mm-mo-web-stories-local-features-2022 content-mm-mo-web-stories-local-features 4o2sjvbr9sp2a83shrnpel35ld dayabai-ends-her-hunger-strike-endosulfan-victims

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടി ഒക്ടോബര്‍ രണ്ടിനാണ് ദയാബായി സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്.

രാഷ്ട്രീയ–സാമൂഹിക മേഖലകളിലെ പ്രമുഖരുൾപ്പെടെ സമരപ്പന്തലിൽ ദയാബായിയെ സന്ദർശിച്ചു പിന്തുണയറിയിച്ചു.

ക്ഷീണിതയായതിനെത്തുടർന്നു നിരവധി തവണ ആശുപത്രിയിലേക്കു മാറ്റി, പക്ഷേ ദയാബായി സമരപ്പന്തലിലേക്കു തിരികെയെത്തി.

ദുരിതബാധിതരുടെ കാലങ്ങളായുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന വാശിയിലായിരുന്നു ദയാബായി.

മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍.ബിന്ദുവും ജനറല്‍ ആശുപത്രിയില്‍ എത്തി ദയാബായിയെ കണ്ടു. ഇരുമന്ത്രിമാരും ചേര്‍ന്ന് വെള്ളം നല്‍കി. ചര്‍ച്ചചെയ്ത കാര്യങ്ങള്‍ത കൂടുതല്‍ വ്യക്തത വരുത്തി നല്‍കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കായി നടത്തിയ നിരാഹാര സമരം ദയാബായി അവസാനിപ്പിച്ചു,