പ്രകാശത്തിന്റെ വിജയം

content-mm-mo-web-stories deepawali-kerala-celebration content-mm-mo-web-stories-local-features-2022 47045flik2j1ptngvu1t4gq86t 6jict26s3n7kpgiimmg7b4ea1q content-mm-mo-web-stories-local-features

ചെരാതുകൾ തെളിച്ചും പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ സമ്മാനിച്ചും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തിയും ദീപാവലി ആഘോഷം.

ലഡു, ജിലേബി, മിൽക്ക് പേഡ, ബർഫി, മൈസൂർ പാക്ക് തുടങ്ങി കൊതിയൂറും മധുരപലഹാരങ്ങളുമായി മധുര വിപണിയും തിരക്കിലാണ്.

ദീപാവലി സ്പെഷൽ സ്വീറ്റ് ബോക്‌സുകളാണു ബേക്കറികളിലെ താരം. സോൻപാപ്ടി, രസഗുള, ഗുലാബ് ജാമുൻ, ഹൽവ തുടങ്ങിയവയെല്ലാം ആഘോഷങ്ങൾക്കു മധുരം പകരുന്നു.

പടക്കവിപണി സജീവമായിരുന്നു. കുറഞ്ഞ വിലയ്ക്കു ലഭ്യമാകുന്ന വർണപ്പൊലിമയുള്ള ചൈനീസ് ഇനങ്ങൾക്കാണ് ആവശ്യക്കാരേറെ. കമ്പിത്തിരി, മത്താപ്പ്, ഓലപ്പടക്കം, ചക്രം, റോക്കറ്റ് എന്നിവയ്ക്കും പ്രിയം കുറഞ്ഞിട്ടില്ല.

രാത്രി 8 മുതൽ 10 വരെ ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാ‍ക്കേഴ്സ് )പൊട്ടിക്കാനുള്ള അനുമതി മാത്രമേ നൽകാവൂ എന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ആഭ്യന്തര വകുപ്പിനോടു ശുപാർശ ചെയ്തിരുന്നു.

കഴിഞ്ഞ തവണത്തെക്കാൾ വിലയിൽവർധന ഉണ്ടായെങ്കിലും പടക്ക വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് കടയുടമകൾ പറയുന്നു.