പുലിക്കുട്ടികൾ

7fgmgvqgvcv86bfqur00pb3c72 7hp3rom5pqh63qvuisu07olk52 content-mm-mo-web-stories content-mm-mo-web-stories-local-features-2022 childrens-day-kerala content-mm-mo-web-stories-local-features

കുട്ടിക്കഥകളും കുട്ടിപ്പാട്ടുകളുമായി റേഡിയോ മാംഗോയിൽ കുട്ടി ആർജെകൾ കിടുക്കും. ശിശുദിനത്തിൽ കോഴിക്കോട് റേഡിയോ മാംഗോയിൽ കുട്ടി ആർജെ ആയി എത്തിയ കുട്ടികൾ റേഡിയോ ജോക്കികൾക്കൊപ്പം.

ഉലയിൽ ഉരുക്കിയ ജീവിതക്കരുത്തുമായാണ് ആര്യനും ആയുഷും വിദ്യാലയത്തിൽ എത്തുന്നത്. ജോലികൾക്ക് അച്ഛന്റെ പ്രധാന സഹായികളാണ് മക്കളായ ആര്യനും ആയുഷും.

കേരള സർക്കാരിന്റെ എൽഎസ്എസ് സ്കോളർഷിപ് നേടിയ അസം സ്വദേശിയായ ആറാം ക്ലാസുകാരി ജീവിതച്ചെലവിനുള്ള പണം കണ്ടെത്തുന്നത് ലോട്ടറി വിൽപനയിലൂടെ.

അജുവിനെ അടുത്തറിഞ്ഞാൽ, തോളിൽതട്ടി അഭിനന്ദിക്കാതെ പോകാൻ ആർക്കുമാകില്ല. അത്രയ്ക്കുണ്ട് ഈ പതിമൂന്നുകാരന്റെ വിശേഷങ്ങൾ. വീട്ടുജോലിയും കൃഷിപ്പണിയും കാലിവളർത്തലുമൊക്കെ ഒഴിവു സമയ വിനോദമായി കാണുന്ന കുട്ടികൾക്കിടയിൽ ഈ എട്ടാംക്ലാസ് വിദ്യാർഥി വ്യത്യസ്തനാണ്.

രാവിലെ എഴുന്നേൽക്കും, പല്ലു തേക്കും, സ്കൂളിൽ പോകും. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയോട് പ്രഭാത ശീലങ്ങളെക്കുറിച്ച് ചോദിച്ചാൽ ഉത്തരം ഇങ്ങനെയൊക്കെയായിരിക്കും. മലപ്പുറം ഇസ്‌ലാഹിയ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ മുഹമ്മദ് ജിഷാനോടാണു ചോദ്യമെങ്കിൽ മറ്റൊന്നു കൂടി കൂട്ടിച്ചേർക്കും– കുതിരസവാരി

മാറാക്കര‌യിലെ പാലക്കൽ കുടുംബത്തിലെ 4 ‘പെൺപുലി’കൾ. വിവിധ പ്രതിരോധമുറകളും അഭ്യസിച്ച് തയ്ക്വാൻഡോ മത്സരത്തിൽ വിജയം നേടിയ ഈ സഹോദരിമാർ ഇന്ന് ജില്ലയുടെ അഭിമാന താരങ്ങളാണ്.

മേക്കപ്പ് കലയിലെ കയ്യടക്കം കൊണ്ടു ശ്രദ്ധ നേടിയ രാജരാജേശ്വരി എന്ന 12 വയസ്സുകാരി.