മഹാപ്രവാഹത്തിൽ സന്നിധാനവും പമ്പയും

content-mm-mo-web-stories 6d9q8fl491e6n8btg4icqi3go8 content-mm-mo-web-stories-local-features-2022 77rkh3vvnpb57jb63pmn7jm1jc sabarimala-pilgrimage content-mm-mo-web-stories-local-features

തീർഥാടകരുടെ മഹാപ്രവാഹത്തിൽ സന്നിധാനവും പമ്പയും തിരക്കിൽ അമർന്നു.

പതിനെട്ടാംപടി കയറുന്നതിനും ദർശനത്തിനും മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്. വിവിധയിടങ്ങളിലായി 10 മണിക്കൂറോളം വരി നീണ്ടു

അയ്യപ്പ ക്ഷേത്രങ്ങളിൽ ശനിയാഴ്ച ദർശന പ്രാധാന്യമുള്ളതായതിനാലാണ് തിരക്കേറിയത്. ഈ മാസത്തെ ഏറ്റവും കൂടിയ വെർച്വൽക്യു ബുക്കിങ് ശനിയാഴ്ച യായിരുന്നു

കുറഞ്ഞത് 4 മണിക്കൂർ നടപ്പന്തലിൽ കാത്തുനിന്നാണ് തീർഥാടകർ പതിനെട്ടാംപടിക്കൽ എത്തിയത്.

വൈകിട്ട് 3ന് നട തുറന്നപ്പോഴും തിരക്ക് നിയന്ത്രണാതീതമായിരുന്നു. അപ്പോഴും പടി കയറാനുള്ള വരി വലിയ നടപ്പന്തലും പിന്നിട്ടു നീണ്ടു.

കരിമലയിലെ കാട്ടു വഴിയിലൂടെ നടന്നു വരുന്ന അയ്യപ്പന്മാർക്ക് ആശ്വാസവുമായി അയ്യപ്പ സേവാസംഘം ക്യാംപ് തുറന്നു

അയ്യപ്പ സന്നിധിയിൽ ആദ്യമായി കഥകളി അരങ്ങേറി. കലാമണ്ഡലം പ്രസാദാണ് കഥകളി അവതരിപ്പിച്ചത്. മറ്റു കലാപരിപാടികൾ എല്ലാം വലിയ നടപ്പന്തലിലെ സ്റ്റേജിൽ അവതരിപ്പിക്കാറുണ്ടെങ്കിലും കഥകളി അപൂർവമായിരുന്നു.