'സ്വപ്ന മുഖ്യമന്ത്രി'

content-mm-mo-web-stories content-mm-mo-web-stories-local-features-2022 6a7oudc35ooa2pts0eqjguu2po shashi-tharoor-kottayam content-mm-mo-web-stories-local-features 1obtjrobspdt96lbra1d9eladt

പ്രതീക്ഷയുടെ രാഷ്ട്രീയമാണ് ഇനി വേണ്ടതെന്നും കേരളത്തിലെ യുവാക്കൾ കൂട്ടമായി വിദേശത്തേക്കു പോകുന്നത് തടയാൻ കൂടുതൽ വ്യവസായങ്ങളും കൂടുതൽ ജോലി സാധ്യതകളും ഉണ്ടാകണമെന്നും ശശി തരൂർ എം.പി

പാലായിൽ പ്രഫ.കെ.എം ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രിയായാണ് തരൂരിനെ എല്ലാവരും കാണുന്നതെന്ന് സിറിയക് തോമസ് പറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കരഘോഷം മുഴങ്ങി

തരൂർ നിയമസഭയിലേക്കു മത്സരിക്കുകയാണെങ്കിൽ പാലായും പൂഞ്ഞാറും പരിഗണിക്കാമെന്നു സിറിയക് തോമസ് പറഞ്ഞതും സദസ്സ് കയ്യടികളോടെയാണ് സ്വീകരിച്ചത്.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സന്ദേശം ചാക്കോ തോമസ് വായിച്ചു. മാണി സി.കാപ്പൻ എംഎൽഎ, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി തോമസ്, മുൻ എംപി വക്കച്ചൻ മറ്റത്തിൽ, യുഡിഎഫ് ജില്ലാ കൺവീനർ സജി മഞ്ഞക്കടമ്പിൽ, പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് മോഹൻരാജ്, കെ.സി ജോസഫ്, കെ.സി തോമസ്, തോമസ് കൂമ്പുക്കൽ തുടങ്ങിയവർ പ്രസംഗിച്ചു