അയ്യനെ കാണാൻ...

content-mm-mo-web-stories 2dtoi7p1pppppol2lfeehfbsil content-mm-mo-web-stories-local-features-2022 2h4uec93s6ghq0ohduce6ups6t sabarimala-pilgrimage content-mm-mo-web-stories-local-features

ആഴിയിലർപ്പിക്കാം, ആധിയും വ്യാധിയും... പതിനെട്ട് പടികളിൽ പാപങ്ങൾ ഇറക്കി തിരുമുറ്റത്തെത്തുന്ന ഭക്തർക്ക് ഈ ആഴി നൽകുന്നത് പ്രതീക്ഷയുടെ വെട്ടമാണ്. ഇവിടെ എരിഞ്ഞമരുകയാണ് ആധിയും വ്യാധിയും. ശബരിമല സന്നിധാനത്തു നിന്നുള്ള കാഴ്ച.

ആനന്ദവഴിയിൽ... നീലിമല കയറ്റം ഭക്തർക്ക് കഠിനമാണ്, ക്ഷീണമില്ലാതെ ഡോളിയിൽ മല കയറുന്ന കൊച്ചു മാളികപ്പുറം ഒപ്പമുള്ളവരെ കണ്ടപ്പോഴുള്ള സന്തോഷം.

കുത്തനെയുള്ള മലകയറി അയ്യപ്പ ദർശനം നടത്താൻ സ്വാമി ഭക്തർക്കു വേണ്ടത് പാദബലവും ദേഹബലവുമാണ്. നിഴലായി അയ്യപ്പ സ്വാമി ഒപ്പമുള്ളപ്പോൾ അവർക്ക് ഒന്നും അറിയേണ്ട. എല്ലാം ശബരീശനിൽ സമർപ്പിച്ച് ദർശനത്തിനായി നീങ്ങുന്ന ഭക്തർ, അവർക്കൊപ്പം നീങ്ങുന്ന നിഴലും കാണാം. സന്നിധാനത്തെ കാഴ്ച.

വിശുദ്ധിയുടെ പടവുകൾ... ദർശന പുണ്യം തേടി എത്തുന്ന ഓരോ ഭക്തന്റെയും മനസ്സിലെ ആദ്യ ചിന്ത തിക്കിലും തിരക്കിലും പെടാതെ സത്യമായ പൊന്നുപതിനെട്ടാംപടി ചവിട്ടണമെന്നാണ്. കഠിന വ്രതനിഷ്ഠയിൽ ദർശനത്തിനായി പതിനെട്ടാംപടി ചവിട്ടുന്ന തീർഥാടകർ.

ഒരേയൊരു ലക്ഷ്യം പുണ്യദർശനം... നാവിലും മനസ്സിലും ശരണമന്ത്രവുമായി ധനുമാസത്തിലെ ആദ്യശനിയായ (മുപ്പട്ട് ശനി) ഇന്നലെ ദർശനത്തിനായി എത്തിയ ഭക്തരുടെ തിരക്ക്. തിരക്കൊഴിവാക്കാനായി, ഉച്ചപൂജ കഴിഞ്ഞു നട അടച്ച ശേഷവും ഭക്തരെ പതിനെട്ടാംപടി കയറ്റിയപ്പോൾ തിരുമുറ്റത്ത് അനുഭവപ്പെട്ട തിരക്ക്.

Image Credit: Abhijith Ravi