പാതിവ്രത്യവും സത്യവും ജീവിത വ്രതമായി കൊണ്ടു നടന്നിട്ടും അപമാന ഭാരമേറ്റ് കൊലചെയ്യപ്പെട്ട മാക്കം അനീതിയും അക്രമവും നേരിടുന്ന സ്ത്രീ ജനങ്ങളുടെ പ്രതീകമാണ്.
സ്നേഹിക്കാൻ മാത്രം അറിയാവുന്ന തന്നെയും മക്കളെയും ഏഷണിയിൽ മയങ്ങി കൊലചെയ്ത ആങ്ങളമാരോടും ഏഷണിക്കാരോടും ഭഗവതിയെന്ന മാധ്യമത്തിലൂടെ പ്രതികാരം ചെയ്യുന്ന മാക്കം സ്ത്രീ സമൂഹത്തിന്റെ അഭിമാനവും സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകവുമാണ്.
തിന്മയുടെ വിജയം താൽക്കാലികമാണ്. എല്ലാത്തിനും സാക്ഷിയായ പ്രകൃതിയുടെ സഹായത്തോടെ അവസാന വിജയം നന്മയ്ക്ക് വന്നു ചേരുമെന്ന തത്വം കൂടി വിളിച്ചോതുന്നതാണ് മാക്കത്തിന്റെയും മക്കളുടെയും കഥ പറയുന്ന തോറ്റം പാട്ട്.
കണ്ണൂർ ചാല കടവാങ്കോട്ട് മാക്കം തിറ ഉത്സവത്തിന്റെ ഭാഗമായി നടന്ന മാക്കവും മക്കളും തോറ്റം പാട്ടിൽ നിന്ന്.
കണ്ണൂർ ചാല കടവാങ്കോട്ട് മാക്കം തിറ ഉത്സവത്തിന്റെ ഭാഗമായി നടന്ന മാക്കവും മക്കളും തോറ്റം പാട്ടിൽ നിന്ന്.