നൃത്തവേദിയിൽ ഒരമ്മയുടെ ജീവിത കഥ

45rojbl455jav3ng42c27un8op sandhya-manoj-dance content-mm-mo-web-stories 2tnkh3j8rtdnb9p6n83ee2t36n content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

നൃത്തത്തിനായി പരിശീലിക്കുന്ന നർത്തകി സന്ധ്യ മനോജ്. നൃത്താവിഷ്കാരത്തിലെ യഥാർത്ഥ കഥാപാത്രമായ ജഗദീശ്വരി കൃഷ്ണൻ പിന്നിൽ

വർഷങ്ങളായി മലേഷ്യയിൽ താമസിക്കുന്ന സന്ധ്യയുടെ നൃത്തപരിപാടികളുടെ ആരാധികയാണ് ജഗദീശ്വരി. ഒരിക്കൽ നൃത്തം കഴിഞ്ഞു സ്റ്റേജിൽ നിന്നിറങ്ങിയ സന്ധ്യയോട് ജഗദീശ്വരി ചോദിച്ചു, ‘‘എന്റെ കഥ നൃത്തമാക്കി അവതരിപ്പിക്കാമോ?’’.

ഓട്ടിസം ബാധിതയായ മകൾക്കുവേണ്ടി ജീവിതത്തിൽ കടന്നു പേയ മുഹൂർത്തങ്ങൾ ഓരോന്നും പകർത്താൻ കഴിയുമോ എന്ന ജഗദീശ്വരിയുടെ ചോദ്യത്തിനു പിന്നിൽ ഒട്ടേറെ പേർക്കു പ്രേരണയാകുക എന്ന ലക്ഷ്യം മാത്രമായിരുന്നു.

വർഷങ്ങൾക്കിപ്പുറം ജഗദീശ്വരി കൃഷ്ണന്റെ പോരാട്ടങ്ങൾക്ക് താളവും ഭാവവും പകർന്ന് അതിനെ നൃത്ത രൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു സന്ധ്യ.

കാണാൻ മലേഷ്യ സ്വദേശി ജഗദീശ്വരി കൃഷ്ണനും മകൾ പതിനാലുകാരി ഭാർഗവിയും സദസ്സിലുണ്ടായിരുന്നു.

ജഗദീശ്വരി ജീവിതത്തിൽ പിന്നിട്ട നാൾവഴികൾ സന്ധ്യയ്ക്കു മുന്നിൽ മുദ്രകളായി തെളിഞ്ഞു.