സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണി ... അത് ഞാനല്ല... തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ ഹനുമാൻ കുരങ്ങനെ കണ്ടെത്തിയ സ്ഥലത്ത് നിരീക്ഷണം നടത്തുന്ന മൃഗശാല ജീവനക്കാരൻ.
തിരുപ്പതി വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവന്ന സിംഹങ്ങളെ മന്ത്രി ജെ.ചിഞ്ചു റാണി തുറന്ന സ്ഥലത്തേക്ക് വിടുന്നു. മ്യൂസിയം ആൻഡ് സൂ ഡയറക്ടർ എസ്.അബു സമീപം.
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ ഹനുമാൻ കുരങ്ങനെ കണ്ടെത്തിയ ആഞ്ഞിലി മരത്തിനു മുകളിൽ വട്ടമിട്ടു പറക്കുന്ന കാക്കകൾ. മൃഗശാല ജീവനക്കാരുടെ അഭിപ്രായത്തിൽ കുരങ്ങൻ അവിടെ ഉള്ളത് കൊണ്ടാണ് കാക്കകൾ വട്ടമിട്ടു പറക്കുന്നത്.
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ ഹനുമാൻ കുരങ്ങനെ കണ്ടെത്തിയ ആഞ്ഞിലി മരം നിരീക്ഷിക്കുന്ന മൃഗശാല ജീവനക്കാരൻ
ഹണി ട്രാപ് ... തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ പെൺ ഹനുമാൻ കുരങ്ങ് കഴിയുന്ന ആഞ്ഞിലി മരത്തിനു താഴേക്ക് ആൺ ഹനുമാൻ കുരങ്ങനെ കൊണ്ട് വരുന്നു. പ്രത്യേകം സജ്ജീകരിച്ച കൂടിന് സമീപം ഇണയെ തേടി പെൺ ഹനുമാൻ കുരങ്ങ് വരുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതർ.
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ പെൺ ഹനുമാൻ കുരങ്ങ് കഴിയുന്ന ആഞ്ഞിലി മരത്തിനു താഴേക്ക് ആൺ ഹനുമാൻ കുരങ്ങനെ കൊണ്ട് വരുന്നു. പ്രത്യേകം സജ്ജീകരിച്ച കൂടിന് സമീപം ഇണയെ തേടി പെൺ ഹനുമാൻ കുരങ്ങ് വരുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതർ.