സ്റ്റേഡിയത്തിന്റെ പല ഭാഗത്തും കാടു പിടിച്ച് കിടക്കുന്നു. വൃത്തിയാക്കുന്നത് മത്സരങ്ങൾ വരുമ്പോൾ മാത്രം. പാമ്പിന്റെ വിഹാര കേന്ദ്രമെന്നു ജോലിക്കാർ
കഴിഞ്ഞ രാജ്യാന്തര മത്സരത്തിനു മുൻപ് നടത്തിയ കണക്കെടുപ്പിൽ എഴുന്നൂറിലേറെ ഇരിപ്പിടങ്ങൾ തകർന്നിട്ടുമുണ്ട്.
സ്റ്റേഡിയത്തിനകത്തും പുറത്തുമുള്ള ഓടകളും മോശം അവസ്ഥയിൽ.
സൈറ്റ് സ്ക്രീൻ ഭാഗത്ത് ഒഴികെ നാൽപതിനായിരത്തോളം പ്ലാസ്റ്റിക് ഇരിപ്പിടങ്ങളാണു സ്റ്റേഡിയത്തിലുള്ളത്. സ്റ്റേഡിയം നിർമിച്ചപ്പോൾ സ്ഥാപിച്ച ഇവയിൽ നല്ലൊരു ഭാഗവും പരിപാലനം ഇല്ലാതെയും കാലപ്പഴക്കം കൊണ്ടും മോശം അവസ്ഥയിൽ.
സ്റ്റേഡിയത്തിനു ചുറ്റിലും ടൈലുകൾ പലയിടത്തും ഇളകി കിടക്കുന്നു.
പല കസേരകൾക്കിടയിലും ആലുൾപ്പടെ ചെടികൾ വളരുന്നു.