കൂവപ്പാടം ടൗൺ ഹാളിൽ റോഡിലെ വെള്ളക്കെട്ട്. എറണാകുളത്തു നിന്നുള്ള മഴ കാഴ്ചകൾ
ആദ്യമഴയിൽ തന്നെ കനത്ത വെള്ളക്കെട്ടിലായി പനമ്പിള്ളിനഗർ. 11–ാം ക്രോസ്റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുവശത്തുമുള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം അടിച്ചുകയറുന്നതിൽ സഹികെട്ട് സമീപവാസികൾ സ്വീകരിച്ച നടപടിയാണിത്. കയർകെട്ടി ക്രോസ് റോഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം തടഞ്ഞിരിക്കുകയാണ്. എറണാകുളത്തു നിന്നുള്ള മഴ കാഴ്ചകൾ.
മഴയിൽ റോഡാകെ വെള്ളക്കെട്ട് ... ആശ്രാമം ലിങ്ക് റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ വെള്ളക്കെട്...
മഴ ശക്തമായതിനെ തുടർന്ന് കരയിലേക്ക് ഇരച്ചു കയറുന്ന തിരമാലകൾ. വലിയതുറ കടൽപ്പാലത്തിനു സമീപത്തെ കഴ്ച. വരും ദിവസങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമായാൽ പല തീരങ്ങളിലും കടൽഭിത്തിയില്ലാത്തതിനാൽ വൻ നാശനഷ്ടമുണ്ടായേക്കും. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്നു മുട്ടുങ്കൽ ജംക്‌ഷനിലേക്കുള്ള റോഡിലെ വെള്ളക്കെട്ട്.
കനത്ത മഴയ്ക്കൊപ്പം നായരമ്പലം വെളിയത്താംപറമ്പിൽ ശക്തമായ കടൽ കയറ്റത്തിൽ തകർന്ന മണൽ ബണ്ട്
വൈക്കം – ടിവിപുരം പ്രധാന റോഡിലെ കലുങ്ക് ഇടിഞ്ഞുതാഴ്ന്ന് നീരൊഴുക്ക് തടസ്സപ്പെട്ടതോടെ പട്ടശേരി കുറിഞ്ഞിക്കാട്ടുതറ ബിന്ദു വാവച്ചന്റെ വീട് വെള്ളത്തിലായപ്പോൾ