Web Stories
കിഴക്കൻ വെള്ളം വരും മുൻപുതന്നെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പ്രളയഭീതി
തിങ്കളാഴ്ച പൗർണമി ദിനത്തിൽ കടലിൽ തിരമാലകൾ ഉയർന്നുനിന്ന സമയത്തു തന്നെ ശക്തമായ മഴയും പെയ്തതോടെ വേമ്പനാട്ടു കായൽത്തീരത്തു പലയിടത്തും വെള്ളംകയറി.
കുമരകം മേഖലയിൽ വേമ്പനാട്ടു കായലിലെ വെള്ളം 30 സെന്റീമീറ്റർ വരെ ഉയർന്നെന്നു കുട്ടനാട് കായൽ –കൃഷി ഗവേഷണ കേന്ദ്രം പറയുന്നു.
ഈ സമയത്തുതന്നെ തീരമേഖലയിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്തു.
ഇതുകാരണം മീനച്ചിലാറ്റിൽ കിഴക്കൻ വെള്ളം വരും മുൻപുതന്നെ കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെയും കോട്ടയം നഗരത്തിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
സാധാരണ കിഴക്കൻ വെള്ളം വരുന്നതിന് അനുസരിച്ചാണു പടിഞ്ഞാറൻ മേഖലയിൽ വെള്ളമുയരുന്നത്.