ഏറ്റുമാനൂർ നഗരസഭയിലെ 8ാം വാർഡ് നടുവത്തേലി പടിഞ്ഞാറ്റുഭാഗത്ത് കനത്ത മഴ കാരണം വീടിനു താഴെ വെള്ളം കയറിയതിനെ തുടർന്ന് വീടിന് മുകളിൽ പാചകം ചെയ്യുന്ന സ്ത്രീ. ചിത്രം: അഭിജിത്ത് രവി. മനോരമ
ഏറ്റുമാനൂർ നഗരസഭയിലെ 8ാം വാർഡ് നടുവത്തേലി പടിഞ്ഞാറ്റുഭാഗത്ത് കനത്ത മഴ കാരണം വെള്ളം കയറിയ വീട്ടിൽ നിന്നും അവശ്യസാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നയാൾ. ചിത്രം: മനോരമ
കനത്ത മഴയിൽ മുഴപ്പിലങ്ങാട് മലക്ക്താഴെ പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സ്ത്രീകളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുന്നു. ചിത്രം : ഹരിലാൽ ∙ മനോരമ
കനത്ത മഴയിൽ താഴെചൊവ്വ–എളയാവൂർ റോഡിനു സമീപത്തെ വീടിനുള്ളിൽ വെള്ളം കയറിയപ്പോൾ. ചിത്രം : ഹരിലാൽ ∙ മനോരമ
മഴ കനത്തുപെയ്യുകയാണു വയനാട്ടില്‍. താഴ്ന്ന പ്രദേശങ്ങളിലേക്കും പാടശേഖരങ്ങളിലേക്കും വെള്ളം കയറിക്കൊണ്ടിരിക്കുന്നു. പാടത്ത് മീന്‍പിടിക്കാനായി വലയുമായി പോകുന്നവര്‍. മുത്തങ്ങയ്ക്കു സമീപത്തുനിന്നൊരു ദൃശ്യം. ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ
മഴ കനത്തതോടെ ശക്തമായ കടലാക്രമണത്തിൽ തകർന്ന കൊല്ലം മുണ്ടയ്ക്കൽ സ്നേഹക്കുന്ന് ഉദയമാർത്താണ്ഡപുരം പ്രദേശം. ഇവിടെ തീരവും റോഡിന്റെ പകുതിയും കടൽ കവർന്നു കഴിഞ്ഞു. കടലാക്രമണത്തിന്റെ തോത് കുറയ്ക്കുന്നതിനാണ് ഒരാഴ്ച മുൻപ് മണൽ ചാക്കിലാക്കി തിട്ടയുണ്ടാക്കിയിരിക്കുന്നത്. ഇതും ശക്തമായ കടലാക്രണത്തിന് പരിഹാരമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ ഉണ്ടായിരുന്ന അങ്കണവാടിയും കടൽ കവർന്നെടുത്തു. കുറച്ചു നാളുകൾ കൊണ്ട് ഈ പ്രദേശം പൂർണമായും ഇല്ലാതാവുമെന്നാണ് നാട്ടുകാർ പറയുന്നത്. ചിത്രം: അരവിന്ദ് വേണുഗോപാൽ∙മനോരമ
അകത്തുള്ളതു പുറത്ത്.. ചിത്രം : റിജോ ജോസഫ് ∙ മനോരമ
വഴി‘വെള്ളം’!! ചിത്രം : റിജോ ജോസഫ് ∙ മനോരമ