പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടർ ഇന്നലെ ഉയർത്തിയപ്പോൾ. ചിത്രം : മനോരമ
ഈര – വാലടി റോഡിൽ വെള്ളം കയറിയ നിലയിൽ. ചിത്രം : റിജോ ജോസഫ് ∙ മനോരമ
എസി റോഡിൽ പാറയ്ക്കൽ കലുങ്കിനു സമീപം റോഡിലെ വെള്ളക്കെട്ടിലൂടെ പോകുന്ന യാത്രികർ. ചിത്രം : റിജോ ജോസഫ് ∙ മനോരമ
കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞു വെള്ളം വീട്ടുമുറ്റത്തെത്തിയപ്പോൾ ആന ഭാരത് വിനോദിന് മുറ്റമൊരു സ്വിമ്മിങ് പൂളായി. കോട്ടയം കുമ്മനം മര്യാത്തുരുത്ത് വിശ്വചൈതന്യ വീടിന്റെ മുറ്റത്ത് ആന വിശദമായി നീരാടി. പാപ്പാൻ ബബ്ലുവിന്റെ നേതൃത്വത്തിലായിരുന്നു മഴക്കുളി. ചിത്രം : വിഷ്ണു സനൽ ∙ മനോരമ
പുതിയവളപ്പ് കടപ്പുറത്ത് രൂക്ഷമായ കടലാക്രമണത്തിൽ കരയിടിഞ്ഞപ്പോൾ. ഇവിടെ നിന്നാണ് 50 മീറ്റർ റോഡ് കടലെടുത്തത്.
മേപ്പാടി ചൂരല്‍മലയിലെ വെള്ളാര്‍മല ജിഎച്ച്എസ്എസ് ഗ്രൗണ്ടിനോടു ചേര്‍ന്നാണു പുഴയൊഴുകുന്നത് കഴിഞ്ഞ പ്രളയകാലത്ത് പുഴയിലൂടെ മലവെള്ളം കുതിച്ചെത്തി ഗ്രൗണ്ടുള്‍പെടെ വെള്ളത്തിലായിരുന്നു. ഇക്കുറിയും മഴക്കാലത്ത് പുഴയില്‍ കുത്തൊഴുക്കാണ്. മഴ ഇനിയും ശക്തമായാല്‍ പുഴ കരകവിഞ്ഞേക്കുമോ എന്നാണ് ഭീതി. ക്ലാസ്മുറിയില്‍നിന്നു പുഴയിലെ കുത്തൊഴുക്കു നോക്കിനില്‍ക്കുന്ന കുട്ടി. ചിത്രം : ജിതിന്‍ ജോയല്‍ ഹാരിം ∙മനോരമ
എസി റോഡരികിൽ വെള്ളം കയറിയ വീട്ടിൽ നിന്നും പുറത്തേയ്ക്കു പോകുവാൻ വള്ളം ഇട്ടിരിക്കുന്നു. ചിത്രം : റിജോ ജോസഫ് ∙ മനോരമ