മിഷൻ മുതലപ്പൊഴി; ക്രെയിനിന്റെ വടം പൊട്ടി, രണ്ടാം ദിനവും നിരാശ
മണ്ണു നീക്കം ചെയ്യുന്ന നടപടികളും അവതാളത്തിൽ.
ക്രെയിനിന്റെ വടം പൊട്ടിയതിനെ തുടർന്ന് കല്ലുകൾ നീക്കം ചെയ്യുന്നത് താൽക്കാലികമായി നിർത്തി വച്ചു
സംസ്ഥാന സർക്കാരിന്റെ ‘മുതലപ്പൊഴി മിഷൻ’ തുടർച്ചയായി രണ്ടാം ദിവസവും പാളി.
മുതലപ്പൊഴിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ജോലി പൂർത്തിയാകുന്നത് വൈകും എന്നും ഇതോടെ ഉറപ്പായി.
മണ്ണും കല്ലും നീക്കി പൊഴിയുടെ ആഴം 7 മീറ്ററാക്കാൻ ഒന്നര മാസത്തിലേറെ സമയം വേണ്ടി വരുമെന്നാണ് അദാനി ഗ്രൂപ്പ് അധികൃതർ പറയുന്നത്.