നെടുങ്കണ്ടം കിഴക്കേക്കവലയ്ക്ക് സമീപം കൂറ്റൻ വാകമര ശിഖരങ്ങളുടെ ഇടയിലൂടെ കടന്നുപോകുന്ന 11 കെവി ലൈൻ.
കാന്തല്ലൂർ ഒള്ളവയൽ ആദിവാസി കുടിയിൽ വീടുകൾക്ക് സമീപം വൈദ്യുതി പോസ്റ്റിൽ അപകടകരമായ തരത്തിൽ വളർന്നിരിക്കുന്ന വള്ളിപ്പടർപ്പ്. ഈ വിഷയം പലതവണ ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു.
കട്ടപ്പന പള്ളിക്കവല- സ്‌കൂൾക്കവല റോഡിലെ പോസ്റ്റിന്റെ സ്‌റ്റേ കമ്പിയിലൂടെ കയറിയ കാട് വൈദ്യുതി വിതരണ ലൈനിൽ വരെ എത്തിയ നിലയിൽ
കൊന്നത്തടി പഞ്ചായത്തിൽ പാക്കാലപ്പടിക്ക് സമീപമുള്ള വൈദ്യുത പോസ്റ്റ് മുൾപ്പടർപ്പു കയറി മൂടിയ നിലയിൽ. ഇതിനു സമീപത്ത് താമസിക്കുന്ന സി.ജി. രഘുനാഥിന്റെ വീട്ടിലേക്കുള്ള സപ്ലൈ ലൈൻ ഇവിടെ നിന്നാണ്. അപകടസാധ്യത ഏറെയുള്ളതിനാൽ ഇതിനു സമീപത്തു കൃഷിപ്പണികൾ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് രഘുനാഥ് പറയുന്നു
വണ്ണപ്പുറം ദർഭത്തൊട്ടി വിയറ്റ്‌നാം കോളനി റോഡരികിൽ കാടുമൂടിയ വൈദ്യുതി ലൈൻ. നാട്ടുകാർക്ക് അപകട ഭീഷണിയായ കാടു വെട്ടിനീക്കാൻ ആവശ്യപ്പെട്ടെങ്കിലും ബോർഡ് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
കട്ടപ്പന-കുട്ടിക്കാനം പാതയിൽ അയ്യപ്പൻകോവിൽ വില്ലേജ് പടിക്കു സമീപത്തെ വൈദ്യുതി പോസ്റ്റും ലൈനും കാടുകയറി മൂടിയ നിലയിൽ