കലാഭവൻ മണി റോഡ് (റോസ് ഹൗസ്–പനവിള ജംക്‌ഷൻ ) 20 ന് റോഡ് തുറക്കും
കലാഭവൻ മണി റോഡ് (റോസ് ഹൗസ് – പനവിള ജംക്‌ഷൻ ) റോഡ് അടച്ചതു കാരണം ജനം അനുഭവിച്ച ദുരിതത്തിന് പരിഹാരമായേക്കും.
സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താൻ റോഡ് ഫണ്ട് ബോർഡ് പൊളിച്ച 12 റോഡുകളിൽ ഒന്നാണിത്.
രണ്ടു വർഷത്തോളം പൊട്ടി പൊളിഞ്ഞു കിടന്ന റോഡ് ഒന്നര മാസം മുൻപു മാത്രമാണ് പണി ആരംഭിച്ചത്.
പണി പൂർത്തിയായി വരുന്ന ഘട്ടത്തിൽ ഇന്നലെ പൊതു മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലത്തെത്തി.