സ്കൂൾ വിട്ടുവന്നതും കുട്ടികൾ നേരെ തൊടിയിലേക്കിറങ്ങി, നാളെ മുതൽ പൂക്കളമിടണം.
മുറ്റത്തെക്കാളാറെ പൂക്കൾ അതാ വഴിയിൽ വിരിഞ്ഞു ചിരിച്ചു നിൽക്കുന്നു.
ഇന്ന് അത്തം, ഇനി പത്താം നാൾ മലയാളികളുടെ ദേശീയോത്സവമായ തിരുവോണം.
അത്തമെത്തി, കാത്തിരിക്കാം പൊന്നോണപ്പത്തിന്...
ചിങ്ങം പിറന്നാൽ പാടത്തും പറമ്പിലും മാത്രമല്ല മലയാളിയുടെ മനസ്സിലും പൂക്കൾ വിടരും.