ഈരയിൽ കടവിൽ നിന്നു എത്തുമ്പോൾ കാണുന്ന കലുങ്കിന്റെയും റോഡിന്റെയും നിരപ്പ് തമ്മിലുള്ള വ്യത്യാസം. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. നാളേറെയായി ഇതാണവസ്ഥ. വലിയ വാഹനങ്ങൾ പോലും ഒന്നു ‘ഇരുത്തി’യെ പോകൂ
റോഡരികിൽ മാലിന്യം തള്ളുന്നതു പതിവായി. അഴുകിയ പച്ചക്കറി അവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ചിരിക്കുന്നു.
ദുർഗന്ധം കാരണം വഴി നടക്കാനാവാത്ത സ്ഥിതിയാണ്. ലോറികളിൽ കൊണ്ടു വന്നു തള്ളുന്ന ശുചിമുറി മാലിന്യം വേറെയുണ്ട് കേട്ടോ.
രണ്ട് പാലങ്ങളും അതിനു പുറമേ കാൽനടയാത്രക്കാർക്കായി സംവിധാനങ്ങളുമായി നല്ല ചേലായിരുന്നു ആദ്യകാലം. ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല.
വികസന ഇടനാഴിയെന്നാണ് പേര്. മൂന്നര വയസ്സ് പിന്നിട്ടതേയുള്ളു. അടുത്തറിയുന്നവർ ഈരയിൽക്കടവ് – മണിപ്പുഴ ബൈപാസെന്നു ചെല്ലപ്പേര് വിളിക്കും.
രണ്ട് പാലങ്ങളും അതിനു പുറമേ കാൽനടയാത്രക്കാർക്കായി സംവിധാനങ്ങളുമായി നല്ല ചേലായിരുന്നു ആദ്യകാലം. ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല. ഇപ്പോഴത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചാൽ....
ഈരയിൽക്കടവ് – മണിപ്പുഴ ബൈപാസിൽ നിന്നും മണിപ്പുഴ ജംക്ഷനിലേയ്ക്ക് കടക്കുന്ന ചെറിയ കലുങ്കിന്റെ അവസ്ഥ. നന്നായി വേഗം കുറച്ച്, സൂക്ഷിച്ചില്ലങ്കിൽ വണ്ടിയും ഡ്രൈവറും ധിം തരികിട തോം!