Web Stories
ഒളരി–പുല്ലഴി റോഡ്; പണി തുടങ്ങിയപ്പോൾ പുറമ്പോക്ക് കൈവശം വച്ചിരുന്നവർ കോടതിയിലേക്ക്, നവീകരണവും നിന്നു.
. ഒളരി സെന്ററിൽ നിന്ന് പുല്ലഴി വായനശാല വരെ പോകുന്ന 1.3 കിലോമീറ്റർ നീളമുള്ള റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്.
കോർപറേഷനിലെ 46, 47, 48 ഡിവിഷനുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.
ഒട്ടേറെ സ്ഥലത്ത് ആഴത്തിൽ കുഴികളുണ്ടായിട്ടുണ്ട്.
പൊതുമരാമത്ത് പുഴയ്ക്കൽ ഉപ വിഭാഗത്തിന്റെ നേതൃത്വത്തിൽ തൃശൂരിലെ ഒളരി – പൂല്ലഴി റോഡ് നിർമാണത്തിനായി അടയാളപ്പെടുത്തിയ സ്ഥലങ്ങൾ പരിശോധിക്കുന്നു.
7 മീറ്റർ ടാറിങ്, 3 മീറ്റർ നടപ്പാത, 2 മീറ്റർ ഡ്രെയ്നേജ് എന്നിവ ഉൾപ്പെടെ 12 മീറ്ററിൽ റോഡ് നവീകരിക്കാനാണ് തീരുമാനിച്ചിരുന്നത്.