വന്ദേഭാരത് എക്സ്പ്രസ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നൽകിയ സ്വീകരണം. ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ
അതിവേഗം: ആലപ്പുഴ വഴി ഇന്നലെ സർവീസ് ആരംഭിച്ച കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് കുമ്പളം-അരൂർ പാലത്തിലൂടെ ജില്ലയിലേക്കു കടക്കുന്നു. കാസർകോട് നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട ട്രെയിൻ വൈകിട്ട് 6.41ന് ആണ് ജില്ലയിലെത്തിയത്. ചിത്രം: സജിത്ത് ബാബു ∙ മനോരമ
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ എം.കെ.രാഘവൻ എംപി ഹസ്തദാനം ചെയ്തു സ്വീകരിച്ചപ്പോൾ. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ
കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ പച്ചവിരിച്ച പാടത്തിനു നടുവിലൂടെ തൃശൂരിലേക്കെത്തുന്നു. വിയ്യൂർ പാലത്തിൽ നിന്നുള്ള കാഴ്ച. ചിത്രം: ഉണ്ണി കോട്ടക്കൽ∙ മനോരമ
വന്ദേ ഭാരതം: രണ്ടാം വന്ദേഭാരത് ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കാണാനും ഫോണിൽ പകർത്താനും തടിച്ചുകൂടിയവർ. ചിത്രം: ജീജോ ജോൺ ∙ മനോരമ
കാസർകോട് – തിരുവനന്തപുരം റൂട്ടിൽ വരുന്ന പുതിയ വന്ദേഭാരത് ട്രെയിനിന് കൊല്ലം സ്റ്റേഷനിൽ നൽകിയ സ്വീകരണം. ചിത്രം: മനോരമ
കാസർകോടു നിന്നു തിരുവനന്തപുരത്തേക്ക് ആദ്യ സർവീസ് നടത്തിയ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ.
കാസർകോടു നിന്നു തിരുവനന്തപുരത്തേക്ക് ആദ്യ സർവീസ് നടത്തിയ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ. ചിത്രം: മനോരമ