തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ സ്പെഷൽ സ്കൂളുകളുടെ പ്രവൃത്തിപരിചയ മേളയിൽ റാറ്റൺ വർക്ക്സ് മത്സരത്തിൽ എ ഗ്രേഡ് നേടിയ കോഴിക്കോട് റഹ്മാനിയ വിഎച്ച്എസ്എസ് ഫോർ ഹാൻഡിക്കാപ്പ്ട് സ്കൂളിലെ പി.വി.അർപിത്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ എച്ച്എസ് വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ ആലപ്പുഴ ചമ്പക്കുളം സെന്റ് മേരിസ് എച്ച്എസ്എസിലെ സഞ്ജയ് സജി. ജോമെട്രിക്കൽ കൊയ്ത്ത് മെഷീൻ ആണ് സഞ്ജയ് ഉണ്ടാക്കിയത്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ സ്പെഷൽ സ്കൂളുകളുടെ പ്രവൃത്തിപരിചയ മേളയിൽ പങ്കെടുക്കാനെത്തിയവർ പട്ടം സെന്റ് മേരീസ് സ്കുളിനു മുന്നിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രം എടുക്കുന്നു.
3 മണിക്കൂറിന്റെ മത്സരം ഒന്നേകാൽ മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ സന്തോഷം ഇൻവിജിലറ്ററുമായി പങ്കിടുകയാണ് കോഴിക്കോട് റഹ്മാനിയ എച്ച്എസ്എസ് ഫോർ ഹാൻഡിക്കാപ്പ്ട് സ്കൂളിലെ അജയ് ബാലു.പാഴ്‌വസ്തുക്കളായ സൈക്കിൾ റിം കൊണ്ടും മറ്റു പല വസ്തുക്കൾ കൊണ്ടും മേശ നിർമിക്കുകയായിരുന്നു അജയ്. കഴിഞ്ഞ വർഷം ഇതേ ഇനത്തിൽ പങ്കെടുത്ത അജയ് മത്സരത്തിനിടെ സമയത്തിന് പൂർത്തിയാക്കാൻ കഴിയുമോ എന്ന് ആശങ്ക ചോദിക്കുന്ന ചിത്രം മനോരമയിൽ വന്നിരുന്നു. ഇന്ന് അതെ അജയ് അന്നത്തേക്കാളും മികച്ച ആത്മവിശ്വാസത്തിലാണ് മത്സരത്തിനെത്തിയത്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ സ്പെഷൽ സ്കൂളുകളുടെ എച്ച് എസ് വിഭാഗം പ്രവൃത്തിപരിചയ മേളയിൽ ക്ലേ മോഡലിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുണ്ടംവേലി ഫാ.അഗൊസ്തീനോ വിച്ചീനീസ് സ്പെഷൽ സ്കൂളിലെ ജി.വിഷ്ണു
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ സ്പെഷൽ സ്കൂളുകളുടെ പ്രവൃത്തിപരിചയ മേളയിൽ പങ്കെടുക്കാനെത്തിയവർ പട്ടം സെന്റ് മേരീസ് സ്കുളിനു മുന്നിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രം എടുക്കുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ സ്പെഷൽ സ്കൂളുകളുടെ എച്ച് എസ് വിഭാഗം കയർ നിർമാണ മത്സരത്തിൽ നിന്ന്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ സ്പെഷൽ സ്കൂൾ വിഭാഗം പ്രവൃത്തിപരിചയ മേളയിൽ തീർഥ സതീഷ് മുള കൊണ്ടുള്ള വസ്തുക്കൾ നിർമിക്കുന്നു.
സ്പെഷൽ സ്കൂൾ വിഭാഗം പ്രവൃത്തിപരിചയ മേളയിൽ കുട നിർമിക്കുന്നതിനിടെ ആശങ്ക പ്രകടിപ്പിച്ച ഷനയെ അമ്മ അശ്വതി എത്തി സമാധാനിപ്പിക്കുന്നു.