മോദിയുടെ റോഡ് ഷോ വോട്ടാകുമെന്ന പ്രതീക്ഷയിൽ ബിജെപി

5dmlacof1e6ufu6f7mld20419g content-mm-mo-web-stories pm-modi-palakkad-road-show content-mm-mo-web-stories-local-features 4gfdhkis4srp1pl2433siq8l7 content-mm-mo-web-stories-local-features-2024

നേമം എന്ന ഒരു സീറ്റു മാത്രമുണ്ടായിരുന്ന കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് വന്നു പ്രസംഗിച്ചു. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യ റോഡ്ഷോയ്ക്ക് തിരഞ്ഞെടുത്തതും പാലക്കാട്.

കൃത്യമായ പ്രവർത്തനങ്ങളിലൂടെ വോട്ടു വർധിക്കുന്നതാണ് പാലക്കാടിനെ എ ക്ലാസ് മണ്ഡലമായി ബിജെപി പരിഗണിക്കാൻ കാരണം.

തുടർച്ചയായി രണ്ടു തവണ പാലക്കാട് നഗരസഭ ഭരണം, 2 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം, ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടുവർധന എന്നിവയൊക്കെയാണ് അനുകൂലമായി കാണുന്ന ഘടകങ്ങൾ.

2009ൽ സി.കെ.പത്മനാഭൻ ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ 68,804 വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. 2014 ൽ ശോഭ സുരേന്ദ്രൻ മത്സരിച്ചപ്പോൾ 1,36,541, 2019ൽ ഇപ്പോഴത്തെ സ്ഥാനാർഥി സി.കൃഷ്ണകുമാർ മത്സരിച്ചപ്പോൾ 2,18,556 വോട്ട് നേടി. ഇത്തവണ സി.കൃഷ്ണകുമാർ തന്നെയാണ് ബിജെപി സ്ഥാനാർഥി.

പ്രധാനമന്ത്രിയുടെ റോഡ് ഷോ വോട്ടായി മാറുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വന്നത് പാലക്കാട് നിയോജകമണ്ഡലത്തിൽ ഉൾപ്പെടെ നേട്ടമായി. പലയിടത്തും വോട്ടുവിഹിതം നന്നായി വർധിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണാർഥം പാലക്കാട്ടു നടത്തിയ റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അണികളെ അഭിവാദ്യം ചെയ്യുന്നു. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും പൊന്നാനി ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ നിവേദിത സുബ്രമണ്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പാലക്കാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണദാസ് എന്നിവർ സമീപം.

തിരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോയെ ആവേശത്തോടെ വരവേൽക്കുന്നവർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോയെ ആവേശത്തോടെ വരവേൽക്കുന്നവർ.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോയെ ആവേശത്തോടെ വരവേൽക്കുന്നവർ.

സി. കൃഷ്ണപ്രിയയും എസ്. നവനീതയും തങ്ങൾ തയാറാക്കിയ അയോധ്യ രാമക്ഷേത്രത്തിന്റെ മാതൃകയും ശ്രീരാമന്റെ ചിത്രവും പ്രധാന മന്ത്രിക്കു സമ്മാനിക്കാനായി പാലക്കട്ടെ റോഡ്ഷോയിൽ കാത്തുനിൽക്കുന്നു. കൊല്ലപ്പെട്ട ആർഎസ്എസ് നേതാവ് എ. ശ്രീനിവാസന്റെ മകളാണ് നവനീത.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോയെ ആവേശത്തോടെ വരവേൽക്കുന്നവർ.

തിരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോ അവസാനിപ്പിച്ച് വാഹനത്തിൽ നിന്നും അണികളെ അഭിവാദ്യം ചെയ്ത് കൊണ്ട് ഇറങ്ങുന്നു.