കത്തുന്ന മീനച്ചൂട്

6f87i6nmgm2g1c2j55tsc9m434-list mo-environment-temperaturerise 786vgifr06ajm8rks61km1r7sh 7g26pbb176ie4aqvu6vlinp7c2-list mo-environment-heat-wave

വേനൽ രൂക്ഷമായിനു പിന്നാലെ വരണ്ടു തുടങ്ങിയ ചിറ്റൂർ പുഴയുടെ കൊടുമ്പ് പാലത്തിനു സമീപത്തു നിന്നുള്ള കാഴ്ച. നേരിയതോതിൽ പാറകൾക്കിടയിലൂടെ ഒഴുകി എത്തുന്ന വെള്ളം ആണ് സമീപവാസികൾ കുളിക്കാനുൾപ്പെടെ ഉപയോഗിക്കുന്നത്.

Image Credit: ഗിബി സാം ∙ മനോരമ

തൃശൂർ – മലപ്പുറം ജില്ലാ അതിർത്തിയിയായ കടവല്ലൂർ പാടശേഖരത്തെ വേമ്പൻ പടവിലെ വരണ്ട് വിണ്ടു കീറിയ പാടത്ത് നിന്ന് ഒതുളൂർ നെല്ലിക്കൽ സുബ്രഹ്മണ്യൻ എന്ന കർഷകന്റെ ദൈന്യത.

Image Credit: റസൽ ഷാഹുൽ ∙ മനോരമ

ഒരു നാടിന്റെ മുഴുവൻ ശുദ്ധജല സ്രോതസ്സായി എന്നും നിറഞ്ഞുനിന്നിരുന്ന കഞ്ചിക്കോട് ആരോഗ്യമട ഏരിയുടെ ദുരിത ചിത്രം. കൃഷിയും ശുദ്ധജലത്തിനും ഒരുപോലെ ആളുകൾ ആശ്രയിച്ചിരുന്നത് ആരോഗ്യമട ഏരിയെയായിരുന്നു. വനത്തോടു ചേർന്നു കിടക്കുന്ന ആരോഗ്യമടയിലാണു കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്നത്. ഇതു വറ്റിവരണ്ടതോടെ വന്യമൃഗങ്ങളും ദുരിതത്തിലായി. വർഷങ്ങൾക്കു മുൻപുണ്ടായ ഉരുൾപൊട്ടലിൽ ഇവിടെയുണ്ടായ മറ്റു ജലസ്രോതസ്സുകൾ നശിച്ചതും തിരിച്ചടിയായി.

Image Credit: ഗിബി സാം ∙ മനോരമ

തൃശൂർ ചിമ്മിണി ഡാമിലെ ജലനിരപ്പ് വളരെ താഴ്ന്ന് 53.31 മീറ്ററിലേക്ക് എത്തിയ നിലയിൽ.

Image Credit: റസൽ ഷാഹുൽ ∙ മനോരമ

വറ്റി വരളുന്ന പുഴയിലെ ഒരിറ്റു നീരിൽ കുളിക്കാനും തുണി അലക്കാനും നാട്ടുകാർ ദൂരമേറെ താണ്ടി എത്തണം. മീനച്ചൂടിൽ ജലാശയങ്ങളൊക്കെ വറ്റി വരളുകയാണ്. കാത്തിരിപ്പിന്റെ വേനൽ മഴ അകലെ. ലക്കിടി പാലത്തിൽ നിന്നൊരു ഭാരതപ്പുഴയുടെ സായാഹ്നക്കാഴ്ച.

Image Credit: റസൽ ഷാഹുൽ ∙ മനോരമ

ദേവലോകം അടിവാരത്ത് പാടശേഖരത്തിലുണ്ടായ തീപിടിത്തം അണയ്ക്കുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. വേനൽ കടുത്തതോടെ പാടങ്ങളിലും പറമ്പുകളിലും തീപിടിത്തം പതിവാകുന്നു.

Image Credit: അഭിജിത്ത് രവി ∙ മനോരമ

തോപ്പുംപടി വാക്‌വെയ്‌ക്ക് എതിർവശത്തുള്ള വില്ലിങ്ടൻ ഐലൻഡിന് കീഴിൽ വരുന്ന പറമ്പിൽ ഉണ്ടായ തീപിടിത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ.

Image Credit: ഇ.വി.ശ്രീകുമാർ ∙ മനോരമ