പാലക്കാട്ട് ‘ഓറഞ്ച്’ സൂര്യൻ

content-mm-mo-web-stories 5uoimang8esop7519mf9pmd9cb 2sd62srnm2feumpta6bnm9mv93 palakkad-hot-weather content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024

അത്യുഷ്‌ണത്താൽ ചുട്ടുപൊള്ളുകയാണ് പാലക്കാട് ജില്ല. തുടർച്ചയായ ദിവസങ്ങളിൽ താപനില 42 ഡിഗ്രി എത്തിയതോടെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത ചൂടിനെ നേരിടാൻ ഫാൻ വാങ്ങി തലയിലേറ്റി, പൊള്ളുന്ന വെയിലത്ത് വീട്ടിലേക്കു മടങ്ങുകയാണ് ഈ വീട്ടമ്മ. പാലക്കാട് വലിയങ്ങാടിയിൽ നിന്നുള്ള കാഴ്‍ച.

ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നു രക്ഷപ്പെടാൻ തോർത്ത് മറയാക്കി പിടിച്ചു നടക്കുന്നയാൾ. പൊൽപുള്ളിയിൽ നിന്നുള്ള കാഴ്‌ച.

കടുത്ത ചൂടിൽ നിന്ന് ആശ്വാസത്തിനായി തല വെള്ളമൊഴിച്ചു തണുപ്പിക്കാൻ ശ്രമിക്കുന്ന യുവാവ്. പാലക്കാട് നഗരത്തിൽ നിന്നുള്ള കാഴ്ച.

കടുത്ത പകൽച്ചൂടിൽ നിന്ന് ആശ്വാസം തേടി പാലക്കാട് പട്ടഞ്ചേരി അങ്ങാടിയിലെ ആൽത്തറയിൽ എത്തിയ നാട്ടുകാരിൽ ചിലർ കുളിർകാറ്റിനും തണലിനും കീഴെ ഉച്ചമയക്കത്തിൽ.

ശുദ്ധജലക്ഷാമം നേരിടുന്ന പട്ടഞ്ചേരി പഞ്ചായത്തിലെ മുട്ടിച്ചിറ ഭാഗത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം എത്തിക്കുന്നു.