Web Stories
കായലിനു കുറുകെയുള്ള കേരളത്തിലെ ഏറ്റവും നീളമേറിയ പാലം. പെരുമ്പളം ദ്വീപ് ഒടുവിൽ കര തൊടുന്നു
വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലേക്കുള്ള പാലത്തിന്റെ 75.85 % ജോലികളും പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കി.
ഈ വർഷം അവസാനത്തോടെ പണികൾ തീരുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
1100 മീറ്ററാണ് നീളം. 300 മീറ്റർ നീളം വരും അപ്രോച്ച് റോഡിന്. 100 കോടി രൂപ മുടക്കിയാണ് നിർമാണം.
പെരുമ്പളം ദ്വീപിൽ നിന്ന് അരൂക്കുറ്റിയിലെ വടുതലയുമായിട്ടാണു പാലം ബന്ധിപ്പിക്കുന്നത്.
2019 ലാണു നിർമാണത്തിന് അനുമതിയായത്. പക്ഷേ നിർമാണക്കരാറിനെ ചൊല്ലിയുള്ള തർക്കം മൂലം 2 വർഷത്തോളം പണി തടസ്സപ്പെട്ടു. ഒടുവിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റി ജോലി ഏറ്റെടുക്കുകയായിരുന്നു.