കോട്ടയത്തെ ആമ്പൽവസന്തത്തിന്റെ നറുമണം പുറംനാട്ടിലെത്തിച്ച മലരിക്കൽ മൊട്ടിട്ടുതുടങ്ങി.
മലരിക്കൽ കടവിൽ സഞ്ചാരികളുമായി മോട്ടർ ഘടിപ്പിച്ച വള്ളങ്ങൾ തയാർ.
കന്യാകുമാരിയിൽ നിന്നുള്ള ചെറിയ വള്ളങ്ങളും വിനോദസഞ്ചാരികൾക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്.
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാടത്തു വസന്തം തീർക്കുന്നത്.
ഒക്ടോബർ അവസാനത്തോടെ ആമ്പൽവസന്തം അവസാനിക്കും.
ജില്ലയിൽ പനച്ചിക്കാട് അമ്പാട്ടുകടവിലും കൊല്ലാട് കിഴക്കുപുറം കടവിലും ആമ്പലുകൾ നേരത്തേ വിരിഞ്ഞിരുന്നു.