കോളർ ഉയർത്തിവച്ച വെളുത്ത ഷർട്ട്, ഒപ്പം വെളുത്ത പാന്റ്സും, തോളുകൾ കുലുക്കി തലയെടുപ്പോടെ മുഹമ്മദ് അസ്ഹറുദ്ദീൻ കടന്നുവന്നു..
ആരാധകരുടെ മനസ്സിൽ ടെസ്റ്റ് മത്സരത്തിനായി ക്രീസിലേക്കിറങ്ങുന്ന ആ പഴയ ഇന്ത്യൻ നായകന്റെ ബാറ്റിങ് പ്രകടനങ്ങൾ ഫ്ലാഷ് ബാക്കായി തെളിഞ്ഞിരിക്കണം.
വിക്കറ്റിനു മുന്നിൽ നിന്ന് സിക്സറും ഫോറുമൊക്കെ അടിച്ചുകൂട്ടിയ കണക്കേ മൈക്കിനു മുന്നിലെത്തിയപ്പോൾ ക്രിക്കറ്റും രാഷ്ട്രീയവും മറ്റു വിഷയങ്ങളുമൊക്കെ ഇടകലർത്തിയ വാക് വെടിക്കെട്ട്..
ഇറങ്ങാൻ നേരത്ത് അന്നത്തെ ഓട്ടഗ്രാഫിനു പകരം സെൽഫിയെടുക്കാൻ തിരക്ക്...
മലപ്പുറത്തിന്റെ മനസ്സു കീഴടക്കിയാണ് ഇന്നലെ മുഹമ്മദ് അസ്ഹറുദ്ദീൻ ജില്ല വിട്ടത്.
ആവേശത്തിന്റെ കവർഡ്രൈവുമായി ആരാധകർക്കു മുന്നിൽ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ