എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടന്.
കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനെ 0.5 മൈക്രോ സെക്കൻഡുകൾക്കു പിൻതള്ളിയാണ് വിജയം.
തുടർച്ചയായി അഞ്ചു കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞു കയറിയത്; കാരിച്ചാലിന് നെഹ്റു ട്രോഫി ചരിത്രത്തിൽ പതിനാറാം കിരീടവും.
കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ നാലാമതും എത്തി.
ഫൈനലിലെ നാലു വള്ളങ്ങളും ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തത്.