മലപ്പുറം വെറ്റിലപ്പാറ കൂരങ്കല്ലിൽ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാനയെ നീണ്ട 21 മണിക്കൂർ നേരത്തെ കഠിനപരിശ്രമത്തിനു ശേഷം പുറത്തെത്തിച്ചു.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിന്റെ പുരയിടത്തിലെ കിണറ്റിൽ ഏകദേശം 2 വയസ്സ് പ്രായമായ കാട്ടാന വീണത്.
കിണറ്റിൽ വീണ കാട്ടാനയെ കൗതുകത്തോടെ നോക്കുന്ന പ്രദേശവാസികൾ.
കിണറ്റിൽ വീണ കാട്ടാന രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മണ്ണുമാന്തി യന്ത്രത്തിൽ തുമ്പിക്കൈകൊണ്ട് പിടിച്ചപ്പോൾ.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കിണറിന്റെ അരികിടിച്ചാണു കരകയറ്റിയത്. അധികം വൈകാതെ ആന കാടുകയറി.
നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി.കാർത്തിക്കിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
ആഴ്ചകളായി പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണ്. കിണറ്റിൽ വീണ കൊമ്പൻ ഉൾപ്പെടെ പലതവണ പ്രദേശത്തു ഭീതി സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.