ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിനു സമീപത്ത് ബൈപാസ് മേൽപാലത്തിൽ നിർമാണത്തിലിരിക്കെ നാലു കോൺക്രീറ്റ് ഗർഡറുകൾ തകർന്നു വീണപ്പോൾ.
നിലവിലെ ബൈപാസ് പാലത്തിനു സമാന്തരമായി ഏതാനും മീറ്ററുകൾ മാത്രം അകലെ നിർമിച്ചുകൊണ്ടിരുന്ന പാലത്തിലെ ഗർഡറുകളാണ് തകർന്നു വീണത്.
മേൽപാലത്തിൽ വിജയപാർക്കിനു വടക്കുഭാഗത്തെ 17, 18 തൂണുകൾക്കിടയിലെ ഗർഡറുകളുടെ മധ്യഭാഗത്തു വിള്ളലുണ്ടാകുകയും തുടർന്ന് ഒടിഞ്ഞു താഴേക്കു വീഴുകയുമായിരുന്നു.
ആലപ്പുഴ ബീച്ചിലെത്തുന്നവർ വാഹനങ്ങൾ നിർത്തിയിടാനും കുട്ടികൾ കളിക്കാനും ഉപയോഗിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
നിർമാണത്തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡുകൾക്കു മുകളിലേക്കാണു 90 ടണ്ണോളം ഭാരം വരുന്ന ഗർഡറുകൾ 30 അടി ഉയരത്തിൽ നിന്നു പതിച്ചത്.
സംഭവസമയത്തു ഷെഡിനുള്ളിലും മേൽപാലത്തിനടിയിലും ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഗർഡറുകൾ തകർന്നു വീണ് നിർമാണത്തൊഴിലാളികൾ താമസ സ്ഥലത്ത് പാചകം ചെയ്തു വച്ചിരുന്ന ഭക്ഷണം നശിച്ച നിലയിൽ.
ഗർഡറുകൾ തകർന്നു വീണ് നിർമാണത്തൊഴിലാളികൾ താമസ സ്ഥലത്ത് പാചകം ചെയ്തു വച്ചിരുന്ന ഭക്ഷണം നശിച്ച നിലയിൽ.